അയൽ സംസ്ഥാനമായ കേരളത്തിലേക്കുള്ള ബസ് സർവീസ് തമിഴ്നാട് പുനരാരംഭിച്ചു.

CHENNAI BUS SERVICE

ചെന്നൈ: അയൽ സംസ്ഥാനമായ കേരളത്തിലേക്ക് ബസുകളുടെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നവംബർ 30 ചൊവ്വാഴ്ച പറഞ്ഞു. കോവിഡ്-19 വ്യാപനം തടയാൻ നിലവിലെ മാനദണ്ഡങ്ങൾ ഡിസംബർ 15 വരെ നീട്ടിയതായി പ്രഖ്യാപിച്ച സ്റ്റാലിൻ, അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങൾ ഇനിമുതൽ കേരളത്തിലും പ്രവർത്തിക്കുമെന്ന് അറിയിച്ചു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

മറ്റ് അയൽ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ അന്തർ സംസ്ഥാന പൊതുഗതാഗത സേവനങ്ങൾ ഇതിനകം തന്നെ പ്രവർത്തനക്ഷമമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി, അതേപോലെ അത്തരം സേവനങ്ങൾ കേരളത്തിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് അയൽ സംസ്ഥാനത്തേക്കുള്ള പൊതുഗതാഗത സേവനങ്ങൾ തമിഴ്‌നാട് നിർത്തിവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts