പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചതിന് യുവാവിനെതിരെ കേസെടുത്തു.

MINOR GIRL

മധുരൈ: പ്രായപൂർത്തിയാകാത്ത 16 വയസ്സുകാരിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയതിന് 25 കാരനായ യുവാവിനെതിരെ മധുരയിൽ കേസെടുത്തു. ആർ മഹാലിംഗത്തിനെയാണ് പോലീസ് തിരയുന്നത്.

2020 സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് കോയമ്പത്തൂരിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. പെണ്ണ്കുട്ടി ഗർഭിണിയാവുകയും മധുരയിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

പ്രസവിച്ച് രണ്ടര മാസത്തിന് ശേഷം പ്രതി തന്നെ വിട്ടിട്ടു പോയതിനെ തുടർന്നാണ് പെൺകുട്ടി പോലീസിൽ പരാതിയുമായി എത്തിയത്. പെൺകുട്ടിയുടെ കുടുംബത്തിനും ദമ്പതികളെ കുറിച്ച് അറിയാമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), പോക്‌സോ ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, എന്നീ വകുപ്പുകൾ പ്രകാരമാണ് മധുര സൗത്ത് ഓൾ-വുമൺ പോലീസ് മഹാലിംഗത്തിനെതിരെ കേസെടുത്തട്ടുള്ളത്. ഒളിവിലുള്ള പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
[masterslider id="10"]

Related posts