കുരങ്ങ് ചത്തത് വിഷബാധയേറ്റതിനെ തുടർന്നെന്നു നാട്ടുകാർ സംശയിക്കുന്നു.

ബെംഗളൂരു: ജനവാസകേന്ദ്രമായ ബസവേശ്വര നഗറിൽ രണ്ട് കുരങ്ങുകൾ ചത്ത സംഭവത്തിൽ ബൃഹത് ബംഗളൂരു മഹാനഗരപാലികെയുടെ വനംവിഭാഗമാണ് പ്രശ്നം കൈകാര്യം ചെയ്യേണ്ടത് എന്ന് അവകാശപ്പെട്ട വനംവകുപ്പ് ജീവനക്കാരുടെ നിലപാടിനെ ചോദ്യം ചെയ്ത് താമസക്കാരും മൃഗസംരക്ഷണപ്രവർത്തകരും സംരക്ഷകരും രംഗത്തെത്തി

ചത്ത കുരങ്ങുകളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസിലേക്ക് (IAHVB) അയക്കുന്നതിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ വനംവകുപ്പ് ഇഴഞ്ഞുനീങ്ങുകയായിരുന്നെന്ന് മൃഗരക്ഷാപ്രവർത്തകരും മൃഗഡോക്ടർമാരും ആരോപിച്ചു.

ഞായറാഴ്ച രണ്ട് കുരങ്ങുകൾ അലസമായി സഞ്ചരിക്കുന്നത് കണ്ടെ പ്രദേശവാസികൾ മൃഗ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. ഇവരിൽ ഒരാളെ രക്ഷപ്പെടുത്തി കെങ്കേരിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് വൈദ്യസഹായംത്തിനായി എത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞു.

എന്നാൽ, ആശുപത്രിയിൽ എത്തിച്ച ഒരു കുരങ്ങ് ചത്ത നിലയിലായിരുന്നുവെന്ന് മൃഗഡോക്ടർമാർ പറഞ്ഞു. കൂടാതെ തിങ്കളാഴ്ച വൈകുന്നേരമാണ് ചത്ത രണ്ടാമത്തെ കുരങ്ങിനെ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പിൻഭാഗത്ത് നിന്ന് നീക്കം ചെയ്തത്.

ചത്ത കുരങ്ങിന്റെ ആന്തരാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു എന്ന് പീപ്പിൾ ഫോർ ആനിമൽസ് ചീഫ് വെറ്ററിനറി ഡോക്ടർ നവാസ് ഷെരീഫ് പറഞ്ഞു. ക്ലിനിക്കലായി ഇത് വിഷബാധയാണെന്നാണ് തോന്നുന്നതെങ്കിലും, ഇതൊരു മെഡിക്കോ-ലീഗൽ കേസായതിനാൽ രജിസ്റ്റർ ചെയ്ത സർക്കാർ അംഗീകൃത ലാബ് ഫോറൻസിക് വിശകലനം നടത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us