ചെന്നൈ: കൊവിഡ് 19 ബാധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡന്റുമായ കമൽഹാസൻ പൂർണമായി സുഖം പ്രാപിച്ചതായി ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു. നവംബർ 22 ന് കൊവിഡ് 19 സ്ഥിരീകരിച്ച കമൽഹാസന് ഡിസംബർ 3 വരെ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡിസംബർ 4 മുതൽ ജോലിയിൽ പ്രവേശിക്കാൻ സജീവനായിരിക്കുമെന്നും ആരോഗ്യ ബുള്ളറ്റിനിൽ ആശുപത്രി കൂട്ടിച്ചേർത്തു. ശ്രീരാമചന്ദ്ര മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുഹാസ് പ്രഭാകർ ബുധനാഴ്ച പുറത്തിറക്കിയ ഒരു മെഡിക്കൽ ബുള്ളറ്റിനിലാണ് , “കമൽഹാസന് നേരിയ കോവിഡ്…
Read More