ബെംഗളൂരു: ഓട്ടോറിക്ഷകളുടെ പുതുക്കിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതോടെ ബെംഗളൂരു നിവാസികൾക്ക് ഓട്ടോറിക്ഷ യാത്രയ്ക്കായി കൂടുതൽ ചിലവാക്കേണ്ടിവരും. നേരത്തെ 25 രൂപയായിരുന്ന 2 കിലോമീറ്റർ യാത്രയ്ക്ക് ഇപ്പോൾ മിനിമം നിരക്ക് 30 രൂപയാക്കി ഉയർത്തി,
കർണാടക റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെആർടിഎ) ആണ് ഓട്ടോ റിക്ഷാ നിരക്ക് നിയന്ത്രിക്കുന്നത്. അധിക യാത്രാക്കൂലി കിലോമീറ്ററിന് 13 രൂപയിൽ നിന്ന് 15 രൂപയാക്കി. കൂടാതെ
രാത്രി 10 മുതൽ പുലർച്ചെ 5 വരെയുള്ള നൈറ്റ് റൈഡുകളിൽ 50 ശതമാനം പ്രീമിയമുണ്ട്. 25 കിലോമീറ്റർ യാത്രയ്ക്കുള്ള പരമാവധി ഓട്ടോ നിരക്ക് 325 രൂപയിൽ നിന്ന് 375 രൂപയാക്കിയട്ടുണ്ട്. 2013-ൽ അവസാനമായി പരിഷ്‌കരിച്ചപ്പോൾ മുതൽ നിരക്കുകൾ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ചൊവ്വാഴ്ച മുതൽ ഗതാഗത വകുപ്പ് എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും പുതുക്കിയ നിരക്ക് കാർഡുകൾ വിതരണം ചെയ്യാൻ തുടങ്ങി. മീറ്ററുകൾ റീകാലിബ്രേറ്റ് ചെയ്യുന്നതിന്, 2022 ഫെബ്രുവരി വരെ കെആർടിഎ സമയപരിധി നൽകിയിരിക്കുന്നത്. ബുധനാഴ്ച മുതലാണ് ലീഗൽ മെട്രോളജി വിഭാഗം മീറ്ററുകൾ വിലയിരുത്തൽ ആരംഭിക്കുക.
ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നിലവിൽ 1.3 ലക്ഷം ഓട്ടോകൾ പ്രവർത്തിക്കുന്നുണ്ട്, അതിൽ 75,000 മീറ്ററും ഫെയർ മീറ്ററുകൾക്കായി കാലിബ്രേറ്റ് ചെയ്തിട്ടുണ്ട്.
കാലിബ്രേറ്റഡ് മീറ്ററുകളില്ലാത്തതിനാൽ ടെക്-സിറ്റിയിലെ മിക്ക ഓട്ടോകളും നിയമവിരുദ്ധമാണ്.