സർവർ തകരാർ; വിമാനത്താവളത്തിൽ യാത്രക്കാർ വീണ്ടും കുടുങ്ങി

ബെംഗളൂരു : ഇൻഡിഗോ എയർലൈൻസിലെ സർവർ തകരാർ മൂലം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി .

നൂറുകണക്കിന് യാത്രക്കാരാണ് ടെർമിനൽ 1-ൽ ചെക്ക് ഇൻ ചെയ്യാനും ചെക്ക് ഔട്ട് ചെയ്യാനും ക്യൂവിൽ നിൽക്കേണ്ടി വന്നത്. ചെക്ക്-ഇൻ പ്രശ്‌നം കാരണം,

വിമാനങ്ങളുടെ ടേക്ക്-ഓഫും വൈകുകയും എയർലൈൻസ് ജീവനക്കാർ ചില വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കുകയും ചെയ്തു.

രാവിലെ 11 മുതൽ സെർവർ തകരാർ തുടരുന്നതിനാൽ കൃത്യസമയത്ത് യാത്ര ചെയ്യാനാകാതെ യാത്രക്കാർ വലഞ്ഞു.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

യാത്രക്കാരുടെ സൗകര്യാർത്ഥം ജീവനക്കാർ മാനുവൽ ചെക്ക് ഇൻ ചെയ്തു. മാനുവൽ ചെക്കിംഗ് കാരണം യാത്രക്കാർ ക്യൂ നിൽക്കുകയായിരുന്നു.

ഇപ്പോൾ 11 മണി മുതൽ സെർവർ തകരാർ തുടരുന്നത് യാത്രക്കാർ പരിഭ്രാന്തിയിലായിരിക്കുകയാണ്.

മാത്രവുമല്ല, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ പ്രശ്നം കണ്ടെത്തി. വിമാന സർവീസുകൾ തടസ്സപ്പെടാതിരിക്കാൻ നിശ്ചിത സമയത്തിന് മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് വിമാനക്കമ്പനികൾ യാത്രക്കാരോട് നിർദേശിച്ചിരുന്നു.

ഇക്കാര്യത്തിൽ എത്ര നടപടിയെടുത്താലും പ്രശ്‌നം അവസാനിക്കുന്നില്ലന്നാണ് യാത്രക്കാർ പറയുന്നു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

കഴഞ്ഞ ജൂലൈ 19 നും നാല് മണിക്കൂറോളം സെർവർ തകരാറിലായിരുന്നതിനാൽ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞിരുന്നു.

ഇൻഡിഗോ, ആകാശ്, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികളെയാണ് ഈ പ്രശ്‌നം ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts