സ്‌കൂൾ ബസ് ഉടമകൾക്ക് നേരെ ഫൈനാൻസിയേഴ്സിന്റെ ഗുണ്ടകളുടെ ആക്രമണം

ബെംഗളൂരു : കോവിഡിനെ തുടർന്ന് വരുമാനം നിലക്കുകയും വണ്ടിയുടെ ഫിനാൻസ് അടവ് മുടങ്ങിയതിൽ സ്‌കൂൾ ബസ് ഉടമകൾക്ക് നേരെ ഫൈനാൻസിയേഴ്സിന്റെ ഗുണ്ടകളുടെ ആക്രമണം.തങ്ങളുടെ വാഹനങ്ങൾ വാങ്ങാൻ പണം നൽകിയ കമ്പനികൾ അടവ് മുടങ്ങിയതിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്ന് സ്കൂൾ ബസുടമകൾ ആരോപിച്ചു.

ആറുമാസത്തോളമായി ഈ പ്രശ്നം രൂക്ഷമായി തുടരുകയാണെന്ന് കർണാടക യുണൈറ്റഡ് സ്‌കൂൾ ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷൺമുഖം പി എസ് പറഞ്ഞു.ഏകദേശം 60,000 വാഹനങ്ങൾ അസോസിയേഷന്റെ ഭാഗമായിട്ടുണ്ട്.“സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്, എന്നാൽ സ്‌കൂൾ മാനേജ്‌മെന്റുകളിൽ പകുതിയിൽ താഴെ മാത്രമേ ക്ലാസുകൾ പുനരാരംഭിച്ചിട്ടുള്ളൂ,അതിനാൽ അടവ് അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല എന്ന് ഷൺമുഖം പറഞ്ഞു.

  ബെംഗളൂരുവിൽ പീഡനശ്രമം ചെറുക്കുന്നതിനിടെ ക്രൂര മർദനമേറ്റ തൃശൂർ സ്വദേശിനി മരിച്ചു; പ്രതി ഒളിവിൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us