നഷ്ടപരിഹാരത്തുകക്ക് കഞ്ചാവ് വാങ്ങി വില്പന നടത്തിയ ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരി അറസ്റ്റിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്തിയതിന് ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തരണ്ടു പേരിൽ ഒരു ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരിയും ഉൾപ്പെടുന്നു. നയന്തനഹള്ളി സ്വദേശിയായ സച്ചിൻ എന്ന സാഗർ (24) ഇന്റേൺഷിപ്പിന് ശേഷം മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയതാണ്. ഇരുവരിൽ നിന്നും 40 ലക്ഷം രൂപയുടെ 101 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.

സച്ചിനും അദ്ദേഹത്തിന്റെ 23-കാരനായ സുഹൃത്ത് ഹെബ്ബഗോഡി സ്വദേശിയായ ആനന്ദും തിങ്കളാഴ്ച നന്ദിഹിൽസ്‌ റോഡിലെ ചോക്ലേറ്റ് ഹൗസിന് സമീപം കഞ്ചാവ് വിൽക്കുന്നതായി പോലീസിന് വിവരം ലഭിച്ചു

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സബ് ഇൻസ്പെക്ടർ ശിവപ്പ എം നായ്ക്കറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ആനന്ദിനെ തടഞ്ഞുവയ്ക്കുകയും അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. സച്ചിൻ അമിതവേഗത്തിൽ ബൈക്ക്‌ ഓടിച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ പിടികൂടി.

കഴിഞ്ഞ വർഷം, സച്ചിൻ ഒരു റോഡ് അപകടത്തിൽ പെട്ടിരുന്നു. ഈ അപകടത്തിന്റെ നഷ്ടപരിഹാരത്തുക സച്ചിന് അടുത്തിടെ ലഭിച്ചിരുന്നു. വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് വാങ്ങാൻ സച്ചിൻ പണം ഉപയോഗിക്കുകയും ഉപഭോക്താക്കൾക്ക് വിൽക്കാൻ ആനന്ദിന്റെ സഹായം സ്വീകരിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts