“ഹലാല്‍”ബാങ്കിംഗ് വഴി 2000 കോടിയോളം രൂപ തട്ടിച്ച ഐ.എം.എ ജ്വല്ലറി ഉടമ”ആത്മഹത്യ ചെയ്ത” മന്‍സൂര്‍ ഖാനെ റാസല്‍ഖൈമയില്‍ കണ്ടെത്തി;ഉടന്‍ നാട്ടിലെത്തിക്കും.

ബെംഗളൂരു: “ഹലാല്‍”ബാങ്കിംഗ് വഴി 2000 കോടിയോളം രൂപ തട്ടിച്ച ഐ.എം.എ ജ്വല്ലറി ഉടമ മന്‍സൂര്‍ ഖാനെ ദുബായില്‍ നിന്നും 122 കിലോ മീറ്റെര്‍ അകലെയുള്ള റാസല്‍ഖൈമയില്‍ കണ്ടെത്തി.കര്‍ണാടക പോലീസ് മുന്‍പ് നല്‍കിയ വിവരപ്രകാരം ദുബായിപോലീസിന്റെ സഹായത്താല്‍ ആണ് ഖാനെ കണ്ടെത്തിയത്.

ഖാന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്,ഉടനെ അറസ്റ്റ് ചെയ്തു ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ ഉള്ള ശ്രമം തുടരുന്നു.

നഗരത്തില്‍ ഹെന്നൂര്‍ റോഡില്‍ മദ്രസ നടത്തുന്ന മന്‍സൂര്‍ ഖാന്റെ സുഹൃത്തായ മൌലവിയെ ആദ്യ ദിവസം മുതല്‍ തന്നെ പോലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഓരോ മണിക്കൂര്‍ ഇടവിട്ട്‌ മന്‍സൂര്‍ ഖാന്‍ മൌലവിയുമായി ഇന്റര്‍നെറ്റില്‍ മെസ്സെഞ്ചര്‍ വഴി ബന്ധപ്പെടുന്നതായി പോലീസ് കണ്ടെത്തി.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

അത് എവിടെനിന്നാണ് എന്ന് കണ്ടെത്താന്‍ ഉള്ള ശ്രമത്തില്‍ സൈബര്‍ പോലീസ് മന്‍സൂര്‍ ഖാന്‍ ഏതു സ്ഥലത്താണ് എന്ന് മനസ്സിലാക്കി.പിന്നീട് ദുബായി പോലീസുമായി ബന്ധപ്പെടുകയും മന്‍സൂര്‍ ഖാന്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.

“ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഈ ഭൂമിയോട് വിടപറഞ്ഞിട്ട് ഉണ്ടാവും എന്നാ ശബ്ദ സന്ദേശം പുറത്ത് വിട്ടാണ്”കഴിഞ്ഞ ആഴ്ച ഐ എം എ ജ്വല്ലറി ഉടമ മന്‍സൂര്‍ ഖാന്‍ നാട് വിട്ടത്, 36000 പരാതികള്‍ ആണ് ഇതുവരെ പോലീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പരാതികള്‍ സ്വീകരിക്കുന്നതിനായി മാത്രം പോലീസ് കൌണ്ടര്‍ തുറന്നിരുന്നു.അടുത്ത ദിവസങ്ങളില്‍ തന്നെ ഐ എം എ ഗ്രൂപ്പിന്റെ 7 ഡയറക്ടര്‍മാര്‍ പിടിയിലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts