നന്ദി ഹിൽസിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ബെംഗളൂരു: തിങ്കളാഴ്ച മുതൽ നന്തി ഹിൽസിലേക്ക് പോകുന്ന സന്ദർശകരുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്താൻ ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിലവിൽ 310 കാറുകൾക്കും 550 ബൈക്കുകൾക്കും കുന്നിൻ മുകളിൽ പാർക്കിംഗ് സ്ഥലം ലഭ്യമാണ്. പാൻഡെമിക് സമയത്ത് സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയാണ് ഈ പുതിയ നിയമം.

ഓരോ വർഷവും ശരാശരി 1 കോടി സന്ദർശകരാണ് നന്ദി ഹിൽസ് കാണുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 6,500 രൂപ മാസ്ക് ധരിക്കാത്തതിന് സന്ദർശകരിൽ നിന്ന് പിഴയായി പിരിച്ചെടുത്തിട്ടുണ്ട്. വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പാലിച്ച് ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കാമെന്നുള്ള തീരുമാനങ്ങൾ എടുക്കുന്നുണ്ടെന്നും, പ്രവൃത്തിദിവസങ്ങളിൽ 1,500 മുതൽ 2,000 വരെ സന്ദർശകരും വാരാന്ത്യങ്ങളിൽ 3,000 മുതൽ 5,000 വരെ സന്ദർശകരെയും അനുവദിക്കുമെന്നും നന്ദി ഹിൽസ് സ്പെഷ്യൽ ഓഫീസർ ഗോപാൽ എൻ പറഞ്ഞു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

രണ്ടാഴ്ച മുമ്പ്, 8,000-ത്തിലധികം സന്ദർശകരുണ്ടായിരുന്നതിനാൽ പലരെയും തിരിച്ചയക്കേണ്ടിവന്നു. ഈ വാരാന്ത്യത്തിൽ സന്ദർശകരെ അനുവദിക്കുകയില്ല. പുതിയ നിയമം ട്രെക്കിംഗുകൾക്ക് ബാധകമല്ല. സന്ദർശകർക്ക് താഴ്‌വാരങ്ങളിൽ പാസ് നൽകുന്നതിനായി പ്രക്രിയ ഓഫ്‌ലൈനിൽ സംഘടിപ്പിക്കാൻ തുടക്കത്തിൽ ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. ഇപ്പോൾ ഓൺലൈൻ ബുക്കിംഗിനായി പാർക്കിംഗ് സ്ലോട്ടുകൾ തുറക്കും. സ്ലോട്ടുകളുടെ 50 ശതമാനം ഓൺലൈനിൽ ലഭ്യമാക്കാനാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts