കോവിഡ് രണ്ടാം തരംഗത്തെ നേരിട്ടതിൽ യൂ പിയെ പ്രശംസിച്ചു പ്രധാന മന്ത്രി.

കൊവിഡ് രണ്ടാം തരംഗത്തെ ഏറ്റവും നല്ല രീതിയിൽ ഇന്ത്യയിൽ നേരിട്ടത് ഉത്തര്‍പ്രദേശ്​ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേത്തിന്റെ സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍​ശിക്കുന്നതിനിടെയിലാണ് ഈ പ്രസ്താവന.

രണ്ടാം തരംഗത്തിൽ ദിവസേനയുള്ള യു പിയിലെ കോവിഡ് കണക്കുകൾ ആശങ്ക ഉളവാക്കിയിരുന്നു. കൊവിഡ്​ ബാധിതരുടെ എണ്ണം എന്നും മുപ്പത്തിനായിരത്തിൽ കൂടുതൽ ആയിരുന്നു. യൂ പി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിനെതിരെ കാര്യക്ഷമമായി തന്നെ പോരാടിയെന്നും ഭയാനകമായ സാഹചര്യത്തെ കൈകാര്യം ചെയ്​ത രീതി പ്രശംസക്ക്​ അര്‍ഹമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഇതിൽ പ്രധാന പങ്ക് വഹിച്ച ആരോഗ്യപ്രവര്‍ത്തകരോടും മുന്‍നിര പ്രവര്‍ത്തകരോടും പ്രധാനമന്ത്രി നന്ദി​ രേഖപ്പെടുത്തി.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

വാക്​സിനേഷന്‍റെ എണ്ണത്തിലും യൂ പി വളരെയധികം മുന്നിലാണെന്നും പ്രധാനമന്ത്രി കൂട്ടി ചേർത്തു. കൊവിന്‍ വെബ്സൈറ്റിന്റെ കണക്കുകള്‍ പ്രകാരം 3.89 കോടി പേര്‍ യു.പിയില്‍ വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ട്​. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സർക്കാരിന്​ സുപ്രീംകോടതി നോട്ടീസ്​ അയച്ചതിനു​ പിന്നാലെയാണ്​ യൂ പി സർക്കാരിനെ പ്രശംസിച്ചുള്ള മോദിയുടെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിജയും സംഗീതയും ഒന്നിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts