തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹര്യത്തില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
മേയ് എട്ടു മുതല്‍ മേയ് 16 വരെ ഒരാഴ്ചയാണ്
സമ്ബൂര്‍ണ ലോക്ഡൗണ്‍.
Lockdown to be imposed in the state from 6 am on May 8 to May 16, in wake of the surge in COVID-19 cases in the second wave: Kerala CM Pinarayi Vijayan
(file photo) pic.twitter.com/16N1wY47It
— ANI (@ANI) May 6, 2021
ചൊവ്വാഴ്ച ആരംഭിച്ച മിനി ലോക്ഡൗണ്‍ കാര്യമായ ഫലം കാണുന്നില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം.
80 % പേരും അനാവശ്യമായി യാത്ര ചെയ്യുകയാണെന്നും ചോദ്യം ചെയ്താല്‍ ഓരോ ന്യായീകരണം നിരത്തുകയാണെന്നും ഡിജിപിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.
സ്ഥിതി അതീവ ഗുരുതരമെന്നും നിലവിലെ നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍, മേയ് 31 വരെ സമ്ബൂര്‍ണ അടച്ചിടല്‍ തുടരാനാണ് സാധ്യത. ലോക്ക്ഡൗണ്‍ മേയ് 31 വരെ വേണോ എന്ന കാര്യത്തില്‍ ഈ ആഴ്ചയിലെ രോഗവ്യാപനതോത് കൂടി പരിഗണിച്ചായിരിക്കും തീരുമാനം. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സമ്ബൂര്‍ണ അടച്ചിടല്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ ദിവസം മാത്രം നാല്‍പതിനായിരത്തിലേറെ രോഗികളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.