അപ്പാർട്ടുമെന്റുകൾക്കും കമ്പനികൾക്കും കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ ബി ബി എം പി യുടെ അനുമതി.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് പ്രതിദിനം 50,000 ന് അടുത്ത് കോവിഡ് കോവിഡ്  റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ബിബിഎംപി, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ടുമെന്റുകൾ, കമ്പനികൾ, എൻ‌ജി‌ഒകൾ എന്നിവയ്ക്ക് അവരുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള  അനുമതി നൽകി.

നഗരത്തിലെ  ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ താൽക്കാലിക മെഡിക്കൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പൗരസംഘങ്ങളെ അനുവദിക്കണമെന്ന്, 2020 ജൂലൈയിൽ ആദ്യ തരംഗത്തിൽ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ചൂണ്ടിക്കാട്ടി ബി ബി എം പി അഭ്യർത്ഥിച്ചു.

രോഗലക്ഷണങ്ങളില്ലാത്തതും നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ ഉള്ളതുമായ രോഗികളെ ചികിത്സിക്കുന്നതിനായി അപ്പാർട്മെൻറ് അസോസിയേഷനുകളും ആർ‌ഡബ്ല്യുഎകളും മറ്റ് സംഘടനകളും തങ്ങളുടെ പരിസരത്ത് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ അനുമതി തേടിയിട്ടുണ്ടെന്ന് ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. മേഖലാ കമ്മീഷണർമാരെ അറിയിച്ചതിന് ശേഷം കോവിഡ് കെയർസെന്ററുകൾ സ്ഥാപിക്കാൻ അനുമതി നൽകാൻ മേഖലാ ആരോഗ്യ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട് എന്നുംഅദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts