ബി.ബി.എം.പി വാക്‌സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്‌സിനേഷൻ മുടങ്ങി.

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു.

പുതിയ കേന്ദ്ര സർക്കാർ നയംഎന്ന് ചൂണ്ടിക്കാട്ടിയാണ്  ബി‌ ബി‌ എം‌ പി അധികൃതർ വാക്‌സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്‌സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന  പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ തിരിച്ചെടുത്തതോടെ വാക്‌സിനേഷൻ മുടങ്ങി.

വാക്സിനുകൾ ഇനി മുതൽ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങേണ്ടി വരുന്നതിനാൽ, ഒരു ഡോസിന് 250 രൂപ നിരക്കിൽ ആദ്യ ഡോസ് ലഭിച്ച ആളുകൾക്ക് ഇനി സ്വകാര്യ ആശുപത്രികളിൽ നിന്ന് രണ്ടാമത്തേത് ലഭിക്കാൻ കുറഞ്ഞത് 600 രൂപ മുടക്കേണ്ടതായി വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷ: ബെംഗളൂരുവിൽ പരീക്ഷാ കേന്ദ്രങ്ങൾക്ക് ചുറ്റും നിരോധനാജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
[masterslider id="10"]

Related posts