“സ്വകാര്യ ആശുപത്രികൾ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി നീക്കിവെക്കും”; ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ

ബെംഗളൂരു: “കോവിഡ് ആദ്യ തരംഗസമയത്ത് ചെയ്തതുപോലെ രോഗികൾക്കായി 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്“, എന്ന് ആരോഗ്യമെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. പ്രൈവറ്റ് ഹോസ്പിറ്റൽസ് ആന്റ് നഴ്സിംഗ് ഹോം അസോസിയേഷനുമായി (ഫാന) നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷം ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിടത്തി ചികിത്സ നിലവിൽ ആവശ്യമില്ലാത്ത കോവിഡ് ഇതര രോഗികളെ ആശുപത്രിയിൽ നിന്നും വിടാനും   കിടക്കകൾ  കോവിഡ് രോഗികൾക്ക്കായി നീക്കിവയ്ക്കാനുമുള്ള നിർദ്ദേശം സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുണ്ട് എന്ന്  മന്ത്രി പറഞ്ഞു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

കോവിഡ് രോഗികൾക്കായി ഒരാഴ്ചയ്ക്കുള്ളിൽ 50 ശതമാനം കിടക്കകൾ നീക്കിവയ്ക്കാൻ സ്വകാര്യ ആശുപത്രികൾ സമ്മതിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളില്ലാത്തതും നേരിയ ലക്ഷണങ്ങളുള്ളതുമായ രോഗികളെ ഹോട്ടലുകളിലും കോവിഡ് കെയർ സെന്ററുകളിലും ഐസൊലേഷനിൽ വിടുന്നതാണ്. ഗുരുതരമായ രോഗികൾക്ക് മാത്രമാണ് ആശുപത്രികളിൽ ചികിത്സ ലഭിക്കുക”, എന്ന് അദ്ദേഹം പറഞ്ഞു.

  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!

ആശുപത്രികളിൽ വെന്റിലേറ്ററുകളും ഓക്സിജനും ആവശ്യമായ അളവിൽ ഉറപ്പാക്കാൻ  നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും  ആവശ്യമെങ്കിൽ വ്യാവസായിക ഓക്സിജൻ ഉപയോഗിക്കും  എന്നും മന്ത്രി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts