ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് മൂന്നുപേർക്കുകൂടി സ്ഥിരീകരിച്ചു; ഇതിൽ ഒരാൾ ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയയാളുടെ പ്രാഥമികസമ്പർക്കത്തിൽവന്നയാളാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് പുതിയതരം കോവിഡ് സമ്പർക്കത്തിലൂടെ പടരുന്നത് കണ്ടെത്തിയത്.
ഇതോടെ സംസ്ഥാനത്ത് വകഭേദംസംഭവിച്ച കോവിഡ് ബാധിച്ചവരുടെ എണ്ണം പത്തായി.
ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയവരാണ് പത്തുപേരും. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ ഒരു ഡോക്ടറും അദ്ദേഹത്തിന്റെ അമ്മയുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ രണ്ടുപേർ.
ഇതിൽ അമ്മ ഡോക്ടറുടെ പ്രാഥമികസമ്പർക്കത്തിൽ വന്നയാളാണ്. വൈറസ് സ്ഥിരീകരിച്ച മൂന്നുപേരും നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.