ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുൻ മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രി സിദ്ധരാമയ്യ യുടെ നിലവിലെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന് ഇപ്പോൾ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല എന്ന് മണിപ്പാൽ ആശുപത്രി പുറത്ത് വിട്ട ആരോഗ്യ ബുള്ളറ്റിനിൽ വ്യകത്മാക്കി. അദ്ദേഹത്തിന് കൃത്യമായ ചികിത്സകൾ നൽകുന്നുണ്ട് എന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി ബുള്ളറ്റിനിൽ പറയുന്നു. ഓഗസ്റ്റ് നാലിനാണ് സിദ്ധരാമയ്യ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ്…
Read MoreMonth: August 2020
മുഖ്യമന്ത്രിയുടെ രോഗമുക്തിക്കായി പള്ളിയിൽ പ്രത്യേക നമസ്കാരം.
ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള രോഗമുക്തിക്കായി പ്രത്യേക നമസ്ക്കാരം. ശിവമോഗ ജില്ലയിലെ മുസ്ലിം നേതാക്കൾ ചേർന്ന് ശിവമോഗ ടൗണിലെ ഹസ്‌റത് സയിദ് ദർഗയിലാണ് 15 മിനിറ്റ് നേരം നീണ്ടു നിന്ന പ്രത്യേക പ്രാർത്ഥന നടത്തിയത്. “ബി എസ് യെദിയൂരപ്പ ഞങ്ങളുടെ ജില്ലയിൽ നിന്നുമുള്ള ആളാണ്. അദ്ദേഹം ഒരു മികച്ച നേതാവും നല്ല മുഖ്യമന്ത്രിയുമാണ്. അദ്ദേഹം കോവിഡില്‍ നിന്നും വേഗത്തിൽ രോഗമുക്തി നേടേണ്ടതാണ്”എന്ന് ശിവമോഗ ജില്ല വഖഫ് ബോർഡ് പ്രസിഡണ്ട് അബ്ദുൽ ഘാനി മാധ്യമപ്രവർത്തകരോട്…
Read More7 വർഷങ്ങൾക്ക് ശേഷം സ്വകാര്യ ബസ് നിരക്കിൽ 15% വർദ്ധനവ്.
ബെംഗളൂരു: 7 വർഷങ്ങൾക്കിടയില്‍ ആദ്യമായി കർണാടകയിൽ സ്വകാര്യ ബസുകളുടെ ചാർജ് 15 ശതമാനം വർധിപ്പിച്ചു. സംസ്ഥാന ഗവൺമെന്റ് പുറത്തുവിട്ട പുതിയ ഓർഡറിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധനവ് ലക്ഷക്കണക്കിന് ബസ് യാത്രികരെ ബാധിക്കും സ്വകാര്യ ബസുകൾക്കുള്ള പുതുക്കിയ മിനിമം, മാക്സിമം ചാർജ് പരിധികളും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഓർഡർ പ്രകാരം ബെംഗളൂരു, മൈസൂര്, മംഗളുരു, ഹുബ്ളി- ധാർവാട് , ബെൽഗാവി, തുടങ്ങി എല്ലായിടത്തെയും സ്വകാര്യ ബസുകൾക്ക് ഇനി മുതൽ രണ്ട്…
Read Moreകോവിഡ് മരണ നിരക്കിൽ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരു മെച്ചപ്പെട്ട നിലയിൽ.
ബെംഗളുരു : ജനസംഖ്യാ ആനുപാതികമായി രാജ്യത്തെ മെട്രോ നഗരങ്ങളിൽ കോവിഡ് മരണനിരക്ക് കുറവ് ബെംഗളൂരുവിലാണെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ഇന്നലെ അറിയിച്ചു. 10 ലക്ഷം ജനങ്ങളിൽ 115 പേരെന്ന നിരക്കിലാണ് ബെംഗളുരുവിൽ ഇതുവരെ കോവിഡ് മരണമുണ്ടായത്. മുംബൈയിൽ 10 ലക്ഷത്തിൽ 521 എന്നാണ് മരണ നിരക്ക്, ചെന്നെ(306),പുണെ(242), അഹമ്മദാബാദ്(223), ഡൽഹി(202), കൊൽക്കത്ത(182) എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ മരണനിരക്ക്. കോവിഡ്നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നു മന്ത്രി ആഹ്വാനം ചെയ്തു.
Read Moreഒന്നര ലക്ഷം കടന്ന് ആകെ രോഗബാധിതരുടെ എണ്ണം;ഇന്ന് 100 മരണം; 5000ന് മുകളിൽ ഡിസ്ചാർജ്;കർണാടകയിലെ പ്രതിദിന കോവിഡ് റിപ്പോർട്ട് വായിക്കാം.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5619 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :100 ആകെ കോവിഡ് മരണം : 2804 ഇന്നത്തെ കേസുകള്‍ : 5619 ആകെ പോസിറ്റീവ് കേസുകള്‍ : 151449 ആകെ ആക്റ്റീവ് കേസുകള്‍ : 73958 ഇന്ന് ഡിസ്ചാര്‍ജ് : 5407 ആകെ ഡിസ്ചാര്‍ജ് : 74679 തീവ്ര…
Read Moreവീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: 27 വയസുകാരിയായ വീട്ടമ്മയെ നഗരത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മർത്തഹള്ളിക്കടുത്തുള്ള മുനെകൊലലുവിലെ വാടക വീട്ടിലാണ് യുവതിയെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ 3 വയസ് പ്രായമായ മകന്റെയും ഒരു വയസ് പ്രായമായ മകളുടെയും കരച്ചിൽ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കേട്ടതോടെ ആണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സന്ധ്യയുടെ ഭർത്താവ് നാഗേഷ് തിങ്കളാഴ്ച തന്റെ ഗ്രാമത്തിലേക്ക് പോയിരിക്കുകയായിരുന്നു എന്നും മരണവിവരം അയൽവാസികൾ ഫോൺ വഴി അറിയിക്കുകയായിരുന്നു എന്നും പറഞ്ഞു. കവർച്ചാശ്രമത്തിന്റെയോ…
Read Moreകെമ്പെഗൗഡ വിമാനത്താവളത്തിൽ കാര്‍ഗൊ വിഭാഗത്തിലെ കൂടുതൽ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: കെമ്പഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാര്‍ഗൊ വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് വേണ്ടി കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിനായും ജീവനക്കാര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നു. മെൻസിസ് ബൊബ്ബ കെട്ടിടത്തിലെ നാല് ബെംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എയർ ഇന്ത്യ സാറ്റ്സ് കെട്ടിടത്തിലെ നാല് ഉദ്യോഗസ്ഥർക്കും അടക്കം 10 ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. പല ജീവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിലും മറ്റ് പല ജീവനക്കാർക്കും കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാലും ഈ രണ്ട് കെട്ടിടങ്ങളിലുമായി വൈറസ് പടരുന്നു എന്ന്…
Read Moreഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നെെ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. എസ്.പി.ബി തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. മൂന്ന് ദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. വിട്ടുമാറാതായപ്പോൾ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രമേ വെെറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി താൻ ആശുപത്രിയിൽ പ്രവേശിച്ചുവെന്നും എസ്.പി.ബി പറഞ്ഞു.
Read Moreവിജയത്തിളക്കം ആവർത്തിച്ച് കേരള സമാജം ഐ.എ.എസ് അക്കാദമി.
1 – ഐ എഫ് എസ് , 3 – ഐ എ എസ് 4 -ഐ പി എസ് , 4 ഐ ആര്‍ എസ് ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കൈവരിച്ച് ബാംഗ്ലൂർ കേരള സമാജം ഐ. എ .എസ് അക്കാദമിക്ക് തകര്‍പ്പന്‍ ജയം. മൂന്നു മലയാളികൾ ഉൾപ്പെടെ12 പേർ തെരഞ്ഞെടുക്കപ്പെട്ടു. 105-ാം റാങ്കോടെ തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയിൽ റിട്ട. കോഓപ്പറേറ്റീവ് സൊസൈററി അസി. രജിസ്ട്രാർ ശ്രീകുമാരൻ നായരുടെയും രജനീ ദേവിയുടെയും മകനും ബെംഗളൂരു എ.ഐ.ജി. അനലിറ്റിക്സിൽ എൻജിനീയറുമായ…
Read Moreബയ്റുത്തിൽ നടന്ന ഇരട്ട സ്ഫോടനം; ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ബയ്റുത്ത്: വന്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലെബനനൻ. ആകാശം മുട്ടെ പുക, ഭൂമികുലുക്കം പോലെ പ്രകമ്പനം, നിമിഷങ്ങളോളം ലബനനിലെ ബെയ്റൂട്ട് നഗരം നിശ്ചലമായി. ലബനനിലെ ബയ്റുത്തിൽ 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. Video shows large explosion in Beirut, Lebanon – which has caused widespread damage and injured hundreds of people, Lebanese Red Cross sayshttps://t.co/WHTlKXMmUb pic.twitter.com/UNdwucjQx2 — BBC News (World) (@BBCWorld)…
Read More