7 വർഷങ്ങൾക്ക് ശേഷം സ്വകാര്യ ബസ് നിരക്കിൽ 15% വർദ്ധനവ്.

ബെംഗളൂരു: 7 വർഷങ്ങൾക്കിടയില്‍ ആദ്യമായി കർണാടകയിൽ സ്വകാര്യ ബസുകളുടെ ചാർജ് 15 ശതമാനം വർധിപ്പിച്ചു.

സംസ്ഥാന ഗവൺമെന്റ് പുറത്തുവിട്ട പുതിയ ഓർഡറിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് 19 മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധനവ്‌ ലക്ഷക്കണക്കിന് ബസ് യാത്രികരെ ബാധിക്കും 

സ്വകാര്യ ബസുകൾക്കുള്ള പുതുക്കിയ മിനിമം, മാക്സിമം ചാർജ് പരിധികളും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഓർഡർ പ്രകാരം ബെംഗളൂരു, മൈസൂര്, മംഗളുരു, ഹുബ്ളി- ധാർവാട് , ബെൽഗാവി, തുടങ്ങി എല്ലായിടത്തെയും സ്വകാര്യ ബസുകൾക്ക് ഇനി മുതൽ രണ്ട് കിലോമീറ്ററിന് 8 രൂപയായിരിക്കും. അടുത്ത 2 കിലോമീറ്ററിന് 5.7 രൂപയും തുടർന്നങ്ങോട്ട് ഓരോ രണ്ട് കിലോമീറ്ററിനും 3.5 രൂപ വീതവും ആയിരിക്കും പുതുക്കിയ ചാര്‍ജ്. 

  വഴിയോരക്കച്ചവടക്കാർക്ക് പൂട്ടിട്ട് ബെംഗളൂരു; ന​ഗരത്തിലെ 1,500 കി.മീറ്റർ റോഡുകളിൽ ഇനി കച്ചവടമില്ല

ഗതാഗത വകുപ്പിലെ അണ്ടർ സെക്രട്ടറി എം സത്യവതി ജൂലൈ 29 നാണു പുതിയ ഓർഡർ പുറത്ത് വിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts