കെമ്പെഗൗഡ വിമാനത്താവളത്തിൽ കാര്‍ഗൊ വിഭാഗത്തിലെ കൂടുതൽ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കെമ്പഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാര്‍ഗൊ വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് വേണ്ടി കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും പ്രവർത്തനങ്ങൾ  നിർത്തിവെക്കുന്നതിനായും ജീവനക്കാര്‍  ആവശ്യം ഉന്നയിച്ചിരിക്കുന്നു.

മെൻസിസ് ബൊബ്ബ കെട്ടിടത്തിലെ നാല്  ബെംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എയർ ഇന്ത്യ സാറ്റ്സ് കെട്ടിടത്തിലെ നാല് ഉദ്യോഗസ്ഥർക്കും അടക്കം 10 ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. 

പല ജീവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിലും മറ്റ് പല ജീവനക്കാർക്കും കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാലും ഈ രണ്ട് കെട്ടിടങ്ങളിലുമായി വൈറസ് പടരുന്നു എന്ന് ഞങ്ങൾ ഭയപ്പെടുന്നുണ്ട്.

അനവധി ജീവനക്കാർക്ക് 50 വയസിൽ പ്രായമായിട്ടുള്ളതിനാലും പലർക്കും മറ്റ് അസുഖങ്ങൾ ഉള്ളതിനാലും അധികാരികൾ വേണ്ടപ്പെട്ട കാര്യങ്ങൾ എത്രയും പെട്ടന്ന് ചെയ്യേണ്ടതാണ് എന്ന് ഒരു ജീവനക്കാരൻ അഭിപ്രായപ്പെട്ടു.

ഓരോ ദിവസവും 500 ഇൽ അധികം പേരാണ് രണ്ട് കെട്ടിടങ്ങളിലായി ജോലി ചെയ്യുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us