കോവിഡ് മരണ നിരക്കിൽ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ബെംഗളൂരു മെച്ചപ്പെട്ട നിലയിൽ.

ബെംഗളുരു : ജനസംഖ്യാ ആനുപാതികമായി രാജ്യത്തെ മെട്രോ നഗരങ്ങളിൽ കോവിഡ് മരണനിരക്ക് കുറവ് ബെംഗളൂരുവിലാണെന്നു മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ഇന്നലെ അറിയിച്ചു. 10 ലക്ഷം ജനങ്ങളിൽ 115 പേരെന്ന നിരക്കിലാണ് ബെംഗളുരുവിൽ ഇതുവരെ കോവിഡ് മരണമുണ്ടായത്. മുംബൈയിൽ 10 ലക്ഷത്തിൽ 521 എന്നാണ് മരണ നിരക്ക്, ചെന്നെ(306),പുണെ(242), അഹമ്മദാബാദ്(223), ഡൽഹി(202), കൊൽക്കത്ത(182) എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ മരണനിരക്ക്. കോവിഡ്നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും ജനങ്ങൾ പൂർണമായും സഹകരിക്കണമെന്നു മന്ത്രി ആഹ്വാനം ചെയ്തു.

Read More

ഒന്നര ലക്ഷം കടന്ന് ആകെ രോഗബാധിതരുടെ എണ്ണം;ഇന്ന് 100 മരണം; 5000ന് മുകളിൽ ഡിസ്ചാർജ്;കർണാടകയിലെ പ്രതിദിന കോവിഡ് റിപ്പോർട്ട് വായിക്കാം.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5619 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :100 ആകെ കോവിഡ് മരണം : 2804 ഇന്നത്തെ കേസുകള്‍ : 5619 ആകെ പോസിറ്റീവ് കേസുകള്‍ : 151449 ആകെ ആക്റ്റീവ് കേസുകള്‍ : 73958 ഇന്ന് ഡിസ്ചാര്‍ജ് : 5407 ആകെ ഡിസ്ചാര്‍ജ് : 74679 തീവ്ര…

Read More

വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: 27 വയസുകാരിയായ വീട്ടമ്മയെ നഗരത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മർത്തഹള്ളിക്കടുത്തുള്ള മുനെകൊലലുവിലെ വാടക വീട്ടിലാണ് യുവതിയെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ 3 വയസ് പ്രായമായ മകന്റെയും ഒരു വയസ് പ്രായമായ മകളുടെയും കരച്ചിൽ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കേട്ടതോടെ ആണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സന്ധ്യയുടെ ഭർത്താവ് നാഗേഷ് തിങ്കളാഴ്ച തന്റെ ഗ്രാമത്തിലേക്ക് പോയിരിക്കുകയായിരുന്നു എന്നും മരണവിവരം അയൽവാസികൾ ഫോൺ വഴി അറിയിക്കുകയായിരുന്നു എന്നും പറഞ്ഞു. കവർച്ചാശ്രമത്തിന്റെയോ…

Read More

കെമ്പെഗൗഡ വിമാനത്താവളത്തിൽ കാര്‍ഗൊ വിഭാഗത്തിലെ കൂടുതൽ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: കെമ്പഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാര്‍ഗൊ വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് വേണ്ടി കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും പ്രവർത്തനങ്ങൾ  നിർത്തിവെക്കുന്നതിനായും ജീവനക്കാര്‍  ആവശ്യം ഉന്നയിച്ചിരിക്കുന്നു. മെൻസിസ് ബൊബ്ബ കെട്ടിടത്തിലെ നാല്  ബെംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എയർ ഇന്ത്യ സാറ്റ്സ് കെട്ടിടത്തിലെ നാല് ഉദ്യോഗസ്ഥർക്കും അടക്കം 10 ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു.  പല ജീവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിലും മറ്റ് പല ജീവനക്കാർക്കും കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാലും ഈ രണ്ട് കെട്ടിടങ്ങളിലുമായി വൈറസ് പടരുന്നു എന്ന്…

Read More

ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു.

ചെന്നെെ: ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. എസ്.പി.ബി തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. മൂന്ന് ദിവസമായി ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയും ശ്വാസതടസ്സവും പനിയും ഉണ്ടായിരുന്നു. വിട്ടുമാറാതായപ്പോൾ പരിശോധനയ്ക്ക് വിധേയനാവുകയും കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രമേ വെെറസ് ബാധിച്ചിട്ടുള്ളൂ. കാര്യമായ ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു. എന്നാൽ കുടുംബാം​ഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി താൻ ആശുപത്രിയിൽ പ്രവേശിച്ചുവെന്നും എസ്.പി.ബി പറഞ്ഞു.

Read More

വിജയത്തിളക്കം ആവർത്തിച്ച് കേരള സമാജം ഐ.എ.എസ് അക്കാദമി.

1 – ഐ എഫ് എസ് , 3 – ഐ എ എസ്  4 -ഐ പി എസ് , 4 ഐ ആര്‍ എസ്   ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കൈവരിച്ച്   ബാംഗ്ലൂർ കേരള സമാജം ഐ. എ .എസ് അക്കാദമിക്ക് തകര്‍പ്പന്‍ ജയം. മൂന്നു മലയാളികൾ ഉൾപ്പെടെ12 പേർ തെരഞ്ഞെടുക്കപ്പെട്ടു. 105-ാം റാങ്കോടെ തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയിൽ റിട്ട. കോഓപ്പറേറ്റീവ് സൊസൈററി അസി. രജിസ്ട്രാർ ശ്രീകുമാരൻ നായരുടെയും രജനീ ദേവിയുടെയും മകനും ബെംഗളൂരു എ.ഐ.ജി. അനലിറ്റിക്സിൽ  എൻജിനീയറുമായ…

Read More

ബയ്റുത്തിൽ നടന്ന ഇരട്ട സ്ഫോടനം; ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബയ്റുത്ത്: വന്‍ സ്‌ഫോടനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ലെബനനൻ. ആകാശം മുട്ടെ പുക, ഭൂമികുലുക്കം പോലെ പ്രകമ്പനം, നിമിഷങ്ങളോളം ലബനനിലെ ബെയ്റൂട്ട് നഗരം നിശ്ചലമായി. ലബനനിലെ ബയ്റുത്തിൽ 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. Video shows large explosion in Beirut, Lebanon – which has caused widespread damage and injured hundreds of people, Lebanese Red Cross sayshttps://t.co/WHTlKXMmUb pic.twitter.com/UNdwucjQx2 — BBC News (World) (@BBCWorld)…

Read More

ഇന്ന് അയോധ്യയിൽ ക്ഷേത്ര ശിലാ സ്ഥാപനം നടക്കുമ്പോൾ അവിടേക്ക് ക്ഷണം ലഭിക്കാതെ ഒരാൾ?

ബെംഗളൂരു : സുപ്രീം കോടതി വിധിയെ തുടർന്ന് ഇന്ന് ഉത്തർ പ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് ആദ്യ ശില പാകുകയാണ്. കർണാടകയിൽ നിന്ന് വിവിധ മഠങ്ങളിലെ 8 മഠാധിപതികളെ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അതിൽ ജീവനകലയുടെ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറും ഉൾപ്പെടുന്നതായി വാർത്ത പുറത്ത് വന്നിരുന്നു. 2017 മുതൽ മുസ്ലീം പണ്ഡിതൻമാരുമായി ഒത്തുതീർപ്പു ചർച്ചക്ക് തുടക്കമിടുകയും, 2019 മാർച്ചിൽ സുപ്രീം കോടതി നിയോഗിച്ച 3 അംഗ സമിതിയിൽ അംഗമാകുകയും ചെയ്ത രവിശങ്കറിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. “ഞങ്ങൾ മാധ്യമങ്ങളിലൂടെ യാണ് ശ്രീ ശ്രീ രവിശങ്കറിന്…

Read More

സംസ്ഥാനത്തെ ഏതാനും ജില്ലകളിൽ നിരോധനാജ്ഞ !

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിൻ്റെ ശിലാ സ്ഥാപനം നടക്കുന്ന ഇന്ന് ക്രമസമാധാനം ഉറപ്പ് വരുത്താൻ സംസ്ഥാനത്തെ എതാനും ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ഈ ജില്ലകളിൽ മദ്യവിൽപനയും നിരോധിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ, കുടക് ധാർവാഡ്, കലബുറഗി, ധാർവാട് എന്നീ ജില്ലകളിലാണ് കർശന നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

Read More

ബി.ബി.എം.പിയുടെ സൗജന്യ കോവിഡ് പരിശോധന;ഈ നമ്പറുകളിൽ വിളിക്കാം.

ബെംഗളൂരു : കർണാടകയിൽ പ്രതിദിനം 5000ന് മുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ റാപ്പിഡ് ആന്റിജൻ പരിശോധന കൂട്ടി ആരോഗ്യവകുപ്പ്. മുതിർന്ന പൗരൻമാരെയും മറ്റു ജീവിതശൈലി രോഗമുള്ളവരെയും, മാളുകൾ, ഹോട്ടലുകൾ,ഓൺലൈൻ ഡെലിവറി, പച്ചക്കറി-പഴം, പലവ്യഞ്ജന കടകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരെയുമാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചു വരുന്നത്. നഗര പരിധിയിൽ വീടുവീടാന്തരം കയറിയിറങ്ങിയുള്ള പരിശോധനയ്ക്ക് ബിബിഎംപി തുടക്കമിട്ടു കഴിഞ്ഞു. ബിബിഎംപിയുടെ 8 സോണുകളിലും സൗജന്യ സ്രവ പരിശോധനയ്ക്കുള്ള ക്ലിനിക് സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ക്ലിനിക് കണ്ടെത്താൻ താഴെ കൊടുത്ത നമ്പറുകളിൽ വിളിക്കാം. ബെംഗളുരു…

Read More
Click Here to Follow Us