1 – ഐ എഫ് എസ് , 3 – ഐ എ എസ് 4 -ഐ പി എസ് , 4 ഐ ആര്‍ എസ്
ബെംഗളൂരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കൈവരിച്ച് ബാംഗ്ലൂർ കേരള സമാജം ഐ. എ .എസ് അക്കാദമിക്ക് തകര്‍പ്പന്‍ ജയം.
മൂന്നു മലയാളികൾ ഉൾപ്പെടെ12 പേർ തെരഞ്ഞെടുക്കപ്പെട്ടു. 105-ാം റാങ്കോടെ തിരുവനന്തപുരം തിട്ടമംഗലം പ്രശാന്തിയിൽ റിട്ട. കോഓപ്പറേറ്റീവ് സൊസൈററി അസി. രജിസ്ട്രാർ ശ്രീകുമാരൻ നായരുടെയും രജനീ ദേവിയുടെയും മകനും ബെംഗളൂരു എ.ഐ.ജി. അനലിറ്റിക്സിൽ എൻജിനീയറുമായ മനോജ് മാധവ് ഐ. എഫ്.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
291-ാം റാങ്കോടെ കൊല്ലം മുഖത്തല ആശിഷ് ഭവനിൽ ആർ. യേശുദാസിന്റെയും മറിയക്കുട്ടി ദാസിന്റെയും മകനും കേരളാ ഫയർഫോഴ്സിൽ ഫയർമാനുമായ ആശിഷ് ദാസ് ഐ.എ.എസിനും 458-ാം റാങ്കോടെ തലശ്ശേരി കീഴാത്തൂർ തിരുവോണത്തിൽ സുധാകരന്റെയും മല്ലികയുടെയും മകൾ സ്മിൽന സുധാകർ ഐ.പി.എസിനും യോഗ്യത നേടി .
സ്മിൽന ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കർണ്ണാടക സ്വദേശികളായ യശസ്വിനി. ബി (71), കീർത്തന. എച്ച്.എസ് (167) (ഇരുവരും ഐ.എ. എസ്), വിനോദ് പാട്ടിൽ (132), ജമ്മു സ്വദേശി പാർത്ഥ് ഗുപ്ത (240), രാജസ്ഥാൻ സ്വദേശി രാമചന്ദ്ര ജാക്കർ (605) (മൂവരും ഐ.പി.എസ്), വെങ്കട കൃഷ്ണ എസ് (336) ( കർണ്ണാടക), റിഷുപ്രിയ (371) (ജാർഖണ്ട് ,), രാഘവേന്ദ്ര . എൻ (536 ) (കർണ്ണാടക) , പ്രജ്വൽ (636) (കർണ്ണാടക)എന്നിവർ ഐ.ആർ.എസിലേക്കും യോഗ്യത നേടി.
2011-ൽ ആരംഭിച്ച അക്കാദമിയിൽ നിന്നും ഇതുവരെ 125 പേർ ഉന്നത സർവ്വീസുകളിൽ ചേർന്നിട്ടുണ്ട് .
ബെംഗളൂരു കസ്റ്റംസ് ജോയിന്റ് കമ്മീഷണർ പി.ഗോപകുമാർ മുഖ്യ ഉപദേഷ്ടാവായ അക്കാദമിയില്‍ സിവിൽ സർവീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതിയാണ് പരിശീലനം നൽകുന്നത്.
2021-ലെ പ്രിലിമിനറി പരീക്ഷക്കുള്ള ഓൺലൈൻ പരിശീലനം അക്കാദമിയിൽ നടന്നു വരുന്നതായി കേരള സമാജം ജനറൽസെക്രട്ടറി റജികുമാർ അറിയിച്ചു.