ബെംഗളൂരു: 27 വയസുകാരിയായ വീട്ടമ്മയെ നഗരത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മർത്തഹള്ളിക്കടുത്തുള്ള മുനെകൊലലുവിലെ വാടക വീട്ടിലാണ് യുവതിയെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ 3 വയസ് പ്രായമായ മകന്റെയും ഒരു വയസ് പ്രായമായ മകളുടെയും കരച്ചിൽ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കേട്ടതോടെ ആണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്.
സന്ധ്യയുടെ ഭർത്താവ് നാഗേഷ് തിങ്കളാഴ്ച തന്റെ ഗ്രാമത്തിലേക്ക് പോയിരിക്കുകയായിരുന്നു എന്നും മരണവിവരം അയൽവാസികൾ ഫോൺ വഴി അറിയിക്കുകയായിരുന്നു എന്നും പറഞ്ഞു. കവർച്ചാശ്രമത്തിന്റെയോ ബലപ്രയോഗം നടന്നതിന്റെയോ ലക്ഷണങ്ങൾ സംഭവസ്ഥലത്ത് ഇല്ലെന്നും. അറിയാവുന്ന ഒരാൾ തന്നെ ആകാം കൃത്യം ചെയ്തിരിക്കുന്നത് എന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.