ബെംഗളൂരുവിലെ മാമ്പഴ മേള തിയതി പ്രഖ്യാപിച്ചു

ബെംഗളൂരു: ജൂൺ 20 മുതൽ നാഗവാര ജംഗ്‌ഷനു സമീപമുള്ള എലമെന്റ്‌സ് മാളിൽ ഹോപ്‌കോംസ് മാമ്പഴ മേള സംഘടിപ്പിക്കും. ബദാമി, രസ്പുരി, ബൈഗൻപള്ളി, മല്ലിക, മൽഗോവ, സിന്ധുര, കേസർ, തോതാപുരി തുടങ്ങി വിവിധയിനം മാമ്പഴങ്ങൾ വിൽപനയ്‌ക്കെത്തും.

കൂടാതെ പരിപാടിയിൽ മാമ്പഴ കൃഷി രീതികൾ, ഗ്രാഫ്റ്റിംഗ്, മാങ്ങ കൃഷി, വിവിധ സംസ്കരണ സാമഗ്രികൾ തയ്യാറാക്കൽ എന്നിവയെക്കുറിച്ച് മേളയിലെ വിദഗ്ധർ സന്ദർശകരെ ബോധവൽക്കരിക്കും.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

ജൂൺ 20-ന് ഉച്ചയ്ക്ക് 12-ന് പ്ലാന്റേഴ്‌സ് കോഓപ്പറേറ്റീവ് സെയിൽസ് ആൻഡ് പ്രോസസിംഗ് അസോസിയേഷൻ (ഹോപ്‌കോംസ്) പ്രസിഡന്റ് എൻ.ദേവരാജ് ആണ് മേള ഉദ്ഘാടനം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts