സിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരം

ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുൻ മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രി സിദ്ധരാമയ്യ യുടെ നിലവിലെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അദ്ദേഹത്തിന് ഇപ്പോൾ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല എന്ന് മണിപ്പാൽ ആശുപത്രി പുറത്ത് വിട്ട ആരോഗ്യ ബുള്ളറ്റിനിൽ വ്യകത്മാക്കി. അദ്ദേഹത്തിന് കൃത്യമായ ചികിത്സകൾ നൽകുന്നുണ്ട് എന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി ബുള്ളറ്റിനിൽ പറയുന്നു.

  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു

ഓഗസ്റ്റ് നാലിനാണ് സിദ്ധരാമയ്യ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായും ആശുപത്രിയിൽ പ്രവേശിച്ചതായും അറിയിച്ചത്. 

അദ്ദേഹവുമായി സമ്പർക്കത്തിൽ വന്നിട്ടുളള എല്ലാവരോടും ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ശ്രദ്ധിക്കണം എന്നും ക്വാറന്റീനിൽ പോകണം എന്നും അദ്ദേഹം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts