വൈറൽ പനി; നിരവധി ഗ്രാമവാസികൾ രോഗബാധിതരായതി ക്ഷേത്രം താൽക്കാലിക ആരോഗ്യ കേന്ദ്രമാക്കി മാറ്റി

ബെംഗളൂരു: കൊപ്പൽ ജില്ലയിലെ നെരേബെഞ്ചി വില്ലേജിലെ ബീരേശ്വര ക്ഷേത്രം താത്കാലിക ആരോഗ്യ കേന്ദ്രമാക്കി മാറ്റി.

നേരേബെഞ്ചി നിവാസികൾ പനിക്കും ശരീരവേദനയ്ക്കും ചികിത്സയ്ക്കായി ആശുപത്രികൾ സന്ദർശിച്ചിരുന്നു.

എന്നാൽ രോഗികളുടെ എണ്ണം അനുനിയന്ത്രിതമായതോടെ ആരോഗ്യവകുപ്പ് അധികൃതരും ഗ്രാമപ്പഞ്ചായത്തും ചേർന്ന് ഗ്രാമത്തിലെ ഒരു ക്ഷേത്രം രോഗികളുടെ പ്രാഥമിക ചികിത്സയ്ക്കായി താൽക്കാലിക ആരോഗ്യ കേന്ദ്രമാക്കി മാറ്റി.

ആളുകൾ പനിയും ശരീരവേദനയും കൊണ്ട് ബുദ്ധിമുട്ടുകയാണ്. ആരോഗ്യവകുപ്പും ഗ്രാമപ്പഞ്ചായത്തും ഗ്രാമക്ഷേത്രത്തിൽ ആളുകളെ ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈറൽ പനിയാണെന്ന് ഇതെന്നാണ് സംശയിക്കുന്നത്. രോഗികളുടെ രക്തസാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും പനിബാധിതരാണ്. രോഗികളുടെ എണ്ണം കൂടിയതോടെ ഇവർക്ക് ചികിത്സാ നൽകാൻ ആരോഗ്യവകുപ്പ് ക്ഷേത്രത്തിനുള്ളിലും സ്ഥലം കണ്ടെത്തുകയായിരുന്നു.

ചികിത്സയ്‌ക്കായി ആളുകൾ ക്ഷേത്രത്തിനകത്ത് നിലത്ത് ആണ് കിടത്തിയിരിക്കുന്നത്. നില വഷളായ രോഗികളെ തുടർ ചികിത്സയ്ക്കായി ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി.

കൊപ്പൽ ജില്ലാ ഹെൽത്ത് ഓഫീസർ ഡോ.ടി.ലിംഗരാജും തഹസിൽദാർ രവികുമാറും പരിശോധനയ്ക്കായി ഗ്രാമത്തിലെത്തി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആളുകൾ സുഖം പ്രാപിച്ചുവരികയാണെന്നും ഡിഎച്ച്ഒ ലിംഗരാജു മാധ്യമങ്ങളോട് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts