ബെംഗളൂരു : വ്യാജ മാപ്പ് ലൊക്കേഷനുകൾ കാണിച്ച്, നടത്താത്ത സർവീസുകളുടെ പേരിൽ”ഓല’യിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ 4 ഡ്രൈവർമാർ പിടിയിൽ.
ഓല റൈഡർ പാർട്നർമാരായ രവി, മനു, സതീഷ്,നാഗേഷ് എന്നിവരെയാണ്
സെൻട്രൽ കംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ജിപിഎസ് റൂട്ട് വ്യാജമായി സൃഷ്ടിക്കാവുന്ന”മോക്ക് ലൊക്കേ
ഷൻസ്’ആപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നു ഡപ്യൂട്ടി കമ്മിഷണർ കുൽദീപ് ജെയ്ൻ പറഞ്ഞു.
വ്യാജമായ ലൊക്കേഷൻ മാപ്പുകൾ കാണിച്ച്, ഇവിടെയെല്ലാം യാത്രക്കാരുമായി സർവീസ് നടത്തിയെന്നു കമ്പനിയെ തെറ്റിദ്ധരിപ്പിച്ചാണ് കമ്മിഷനും മറ്റ്
ആനുകൂല്യങ്ങളുമായി ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയത്.
കാബ് ബുക്ക് ചെയ്യ്യാൻ വ്യാജ വിലാസം ഉപയോഗിച്ച് സംഘടിപ്പിച്ച അഞ്ഞൂറോളംസിം കാർഡുകളാണ് ഉപയോഗിച്ചിരുന്നത്.
കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോഴേക്കും ഇവർ പണംകൈപ്പറ്റുകയും സിം കാർഡുകളും മറ്റു രേഖകളുമെല്ലാം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ലാപ്ടോപ്,പ്രിന്റർ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, തിരിച്ചറിയൽ കാർഡുകൾ, വ്യാജ റബർ സ്റ്റാംപുകൾ,രണ്ടു കാറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.
കമ്പനിയിൽ നിന്ന് എത്ര രൂപ തട്ടിയെടു
ത്തുവെന്നു വ്യക്തമായിട്ടില്ല.