ബെംഗളൂരു : അടുത്തിടെ ബി.എം.ടി.സി. ബസുകളിൽ യാത്രക്കാർ കൂടിയത് കോവിഡ് സുരക്ഷാഭീതി വർധിപ്പിക്കുന്നു.
മേയ് 19-ന് ബി.എം.ടി.സി. സർവീസ് പുനരാരംഭിച്ചതുമുതൽ ഓരോ ദിവസവുംയാത്രക്കാരുടെ എണ്ണം കൂടിവരുകയാണ്, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശരാശരി 60,000-യാത്രക്കാർ വീതമാണ് ഓരോ ദിവസവും ബി.എം.ടി.സി. ബസുകളിൽ കൂടിവരുന്നത്.
യാത്രക്കാർ ക്രമാതീതമായി കൂടിവരുന്നത് സാമൂഹിക അകലം പാലിക്കുന്നതിന് വെല്ലുവിളിയാവുകയാണെന്ന് ജീവനക്കാർ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 4.57 ലക്ഷം പേരായിരുന്നു യാത്രചെയ്തത്.
കോവിഡ് വ്യാപനത്തിനു മുമ്പ് ദിവസേന 36 ലക്ഷം പേരായിരുന്നു ബി.എം.ടി.സി. ബസുകളിൽ യാത്ര ചെയ്തിരുന്നത്. വരുംദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ജീവനക്കാർ പറയുന്നത്.
എന്നാലങ്ങനെ സംഭവിച്ചാൽ വന്നാൽ രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരെ നിയന്ത്രിക്കുക എന്നത് ജീവനക്കാർക്ക് വലിയ വെല്ലുവിളിയാകും. അതിനിടെ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കൂടുതൽ സുരക്ഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.എം.ടി.സി.എംപ്ലോയീസ് യൂണിയൻ മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകി.
50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഉറപ്പാക്കണമെന്നും സുരക്ഷാ ഉപകരണങ്ങൾ നൽകണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
കൂടാതെ ബസ് ടെർമിനലുകളിൽ എല്ലാ യാത്രക്കാരെയും സ്‌ക്രീൻ ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്. അതിനിടെ, ടിക്കറ്റ് നിരക്കു കുറയ്ക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ബസ് പ്രയാണികര വേദികെ രംഗത്തെത്തിക്കഴിഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.