സിഗററ്റ് മൊത്ത വിൽപ്പനക്കാരിൽ നിന്നും 62.5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസ്;എ.സി.പിക്ക് പിന്നാലെ 2 ഇൻസ്പെക്റ്റർമാർക്ക് കൂടി സസ്പെൻഷൻ.

ബെംഗളൂരു: നഗരത്തിലെ പോലീസുകാരുടെ അഴിമതി”വിശ്വ” പ്രസിദ്ധമാണ്.

ഏതാനും ആഴ്ചകൾ മുൻപ് മദ്യ വ്യാപാരികളിൽ നിന്ന് 50 ലക്ഷം വാങ്ങിയ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ്റെ വാർത്ത നമ്മളെല്ലാം വായിച്ചു.

ഏറ്റവും പുതിയ വാർത്ത, പുകയില മൊത്ത വിതരണക്കാരിൽ നിന്നും 62.5 ലക്ഷം രൂപ വാങ്ങിയ എ.സി.പി പ്രഭു ശങ്കറിനെ കുറിച്ചാണ്, മൊത്ത വിതരണക്കാരുടെ ഇടയിൽ റൈഡ് നടത്തിയപ്പോഴാണ് ഈ വിവരം പുറത്തു വന്നത്.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

സംഭവം തെളിഞ്ഞപ്പോൾ 25 ലക്ഷം രൂപ പ്രഭു ശങ്കർ തിരിച്ചു നൽകിയത് വാർത്തയായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് സെൻട്രൽ ക്രൈംബ്രാഞ്ചിലെ രണ്ടുപേരെക്കൂടി ഇന്നലെ സസ്പെൻഡ് ചെയ്തു.

ഇൻസ്പെക്ടമാരായ ആർ. എം. അജയ്, സി. നിരഞ്ജൻ കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഇതോടെ ആകെ സസ്പെൻഷനിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ എ.സി.പി. പ്രഭുശങ്കറിനെയും രണ്ട് ഇൻസ്പെക്ടർമാരെയും സസ്പെൻഡ് ചെയ്തിരുന്നു.

ലോക്ഡൗൺ കാലത്ത് അനധികൃതമായി സിഗരറ്റ് വിൽപ്പന നടത്തുന്നതിനും സംഭരിക്കുന്നതിനും അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്നാണ് എ.സി.പി.ക്കും സംഘത്തിനും എതിരെയുള്ള ആരോപണം.

  സ്വന്തം ഭക്ഷണച്ചെലവിനേക്കാൾ കൂടുതൽ തുക നായയ്ക്ക്! ബെംഗളൂരുവിലെ ഈ ദമ്പതികളുടെ ജീവിതശൈലി കേട്ടാൽ ഞെട്ടും

സിഗരറ്റ് മൊത്തവിതരണക്കാർ പരാതിനൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
[masterslider id="10"]

Related posts