വസ്തു തർക്കത്തെ തുടർന്ന് സഹോദര ഭാര്യയെയും മകനെയും വെടിവച്ചു!

ബെംഗളൂരു: അംങ്കോള താലൂക്കിലെ മാത്തക്കേരി ഗ്രാമത്തിലാണു സംഭവം. വിമുക്തഭടൻ അജയ് പ്രഭുവാണ് സഹോദര ഭാര്യയെയും മകനെയും വെടിവച്ചത്. ഇതേതുടർന്ന് അജയ്നെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യത്തിനും ലഹരിക്കും അടിമയാണ് അജയ്‌ എന്നു പൊലീസ് പറഞ്ഞു.

അനുജ് അമിത് പ്രഭു ആണു മരിച്ചത്. അനുജിന്റെ മാതാവ് മേധ (40) യെ ഗുരുതര പരുക്കുകളോടെ കാർവാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയ് പ്രഭുവും ഇളയ സഹോദരൻ അമിതും തമ്മിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കം നില നിന്നിരുന്നു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

ഇതു ചോദ്യം ചെയ്യാൻ അമിത്തിന്റെ വീട്ടിൽ എത്തിയതായിരുന്ന അജയ്. എന്നാൽ അമിത്ത് സ്ഥലത്തില്ലെന്നു പറഞ്ഞതോടെ ക്ഷുഭിതനായ ഇയാൾ തന്റെ കൈവശം ഉണ്ടായിരുന്ന തോക്കെടുത്ത് ഇരുവർക്കും നേരെ നിറയൊഴിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts