സ്വര്‍ണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; രണ്ടു മലയാളികൾ പിടിയില്‍

ബെംഗളൂരു: 30 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചുവച്ചത്. ദുബായില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.

കുമ്പള, കാസര്‍കോട് തളങ്കര സ്വദേശികളാണ് പിടിയിലായത്. കുമ്പള സ്വദേശിയില്‍ നിന്നും 22.82 ലക്ഷം രൂപ വിലവരുന്ന 652 ഗ്രാം സ്വര്‍ണവും, കാസര്‍കോട് തളങ്കര സ്വദേശിയില്‍ നിന്നും 11.17 ലക്ഷം രൂപ വിലവരുന്ന 422 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

വിമാനമിറങ്ങിയ ഇവരുടെ പെരുമാറ്റത്തില്‍ അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. പിന്നീട് ദേഹ പരിശോധനയ്ക്ക് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്. ആദ്യമായാണ് ഇവര്‍ സ്വര്‍ണം കടത്തുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പ്രതികളെ റിമാന്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts