കൊലക്കത്തിക്ക് മുന്നിൽ സ്വരക്ഷമറന്ന് യുവതിയെ രക്ഷിച്ച മലയാളി നഴ്സിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം!!

ബെംഗളൂരു: സ്വരക്ഷമറന്ന് കൊലക്കത്തിക്ക് മുന്നിൽ ധീരമായി മുന്നോട്ട് വന്ന് കുത്തേറ്റ് കിടന്ന യുവതിയെ രക്ഷിച്ച മലയാളിനഴ്‌സ് നിമ്മി സ്റ്റീഫന് കർണാടകസർക്കാരിന്റെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം.

മംഗളൂരുവിൽ സുഹൃത്തിന്റെ കത്തിക്കുത്തേറ്റ് റോഡിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവതിയെ രക്ഷിച്ചതിനാണ് പുരസ്കാരം. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ പുരസ്കാരം വിതരണംചെയ്തു.

ജൂൺ 28-ന് കാർക്കള നിട്ടെ കോളേജ് എം.ബി.എ. വിദ്യാർഥിനിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വിവാഹാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലാണ് സുഹൃത്ത് ആക്രമിച്ചത്. 12 തവണ യുവതിയെ കുത്തിയ ഇയാൾ സ്വന്തം കഴുത്തിലും മുറിവേൽപ്പിച്ചു.

  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും

അക്രമം തടയാനെത്തിയ നാട്ടുകാരെ ഇയാൾ വിരട്ടിയോടിച്ചു. ഇതിനിടെ നിമ്മി ഇയാളെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ണൂർ പയ്യാവൂർ സ്വദേശിയായ നിമ്മി മംഗളൂരു ദെർളഗട്ടെ കെ.എസ്. ഹെഗ്‌ഡെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സാണ്.

  ബെംഗളൂരുവിൽ യുവതിയുടെ മുന്നിൽ വെച്ച് ഉബർ ക്യാബ് ഡ്രൈവർക്ക് സംഘം ചേർന്ന് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

http://bangalorevartha.in/archives/36423

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര
[masterslider id="10"]

Related posts