ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് മെറ്റൽ ഡിറ്റക്റ്ററുകൾക്കു പകരം സ്കാനിങ് യന്ത്രങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് മെറ്റൽ ഡിറ്റക്റ്ററുകൾക്കു പകരം സ്കാനിങ് യന്ത്രങ്ങൾ വരുന്നു. സ്പർശനത്തിലൂടെ ശരീരപരിശോധന നടത്തുന്ന മെറ്റൽ ഡിറ്റക്റ്ററുകൾക്കു പകരം നേരിട്ടുള്ള സമ്പർക്കമില്ലാതെ ശരീരം പരിശോധിക്കാൻ കഴിയുന്ന സ്കാനറുകൾ സ്ഥാപിക്കണമെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്.) വിമാന ഓപ്പറേറ്റർമാരോടും സുരക്ഷാ ഏജൻസികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

സുരക്ഷാ പ്രാധാന്യമനുസരിച്ച് ‘അതീവ സുരക്ഷയാവശ്യമുള്ളവയും’ ‘സുരക്ഷയാവശ്യമുള്ളവയുമായ’ 84 വിമാനത്താവളങ്ങളിൽ ഒരു വർഷത്തിനുളളിലും സാധാരണ വിമാനത്താവളങ്ങളിൽ രണ്ടു വർഷത്തിനുള്ളിലും സ്കാനിങ് യന്ത്രങ്ങൾ സ്ഥാപിക്കണമെന്നാണ് ബി.സി.എ.എസ്. ആവശ്യപ്പെട്ടിരിക്കുന്നത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

സ്ഫോടകവസ്തുക്കളും നിരോധിതവസ്തുക്കളും വസ്ത്രത്തിലും ശരീരത്തിലുമൊളിപ്പിച്ച് വിമാനത്തിൽ കൊണ്ടുപോകുന്നത് തടയാൻ ഇതു സഹായിക്കും. 2020 മുതലാണ് ഈ പരിശോധനാസംവിധാനം നിലവിൽ വരിക. നിലവിൽ യു.എസ്., യു.കെ., റഷ്യ, എന്നിവിടങ്ങളിലും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലുമാണ് ഈ സംവിധാനമുളളത്.

സ്കാനിങ് യന്ത്രത്തിലൂടെ കടന്നുപോകാൻ തയ്യാറല്ലെന്നു പറയാൻ യാത്രക്കാർ സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ ജീവനക്കാർ ദേഹപരിശോധന നടത്തുന്ന സംവിധാനം സ്വീകരിക്കാം. ശാരീരികപ്രശ്നങ്ങളുള്ളവർക്കും സ്കാനിൽനിന്ന് ഒഴിവുകിട്ടും. ഇവരെ കട്ടിളയുടെ ആകൃതിയിലുള്ള മെറ്റൽ ഡിറ്റക്റ്ററിലൂടെ കടത്തിവിട്ട് പരിശോധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
[masterslider id="10"]

Related posts