അവിശ്വസനീയമാം വിധം പൊള്ളാര്‍ഡ് പൊളിച്ചടക്കി.. റണ്‍മഴ കണ്ട ത്രില്ലറില്‍ മുംബൈക്ക് മിന്നും ജയം!

മുംബൈ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട ത്രില്ലറില്‍ മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മിന്നും ജയം. അവസാന ഓവറില്‍, അവസാന പന്തിലേക്കു നീണ്ട ത്രില്ലറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മൂന്നു വിക്കറ്റിന് മുംബൈ മറികടക്കുകയായിരുന്നു. അവിശ്വസനീയമായ വിധം തകർത്തടിച്ച ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിന്റെ മികവിലാണ് മുംബൈ വിജയം കൊയ്തത്. 31 പന്തുകൾ നേരിട്ട പൊള്ളാർഡ് 10 സിക്സും മൂന്നു ബൗണ്ടറിയും സഹിതം 83 റൺസെടുത്ത് അവസാന ഓവറിലാണ് പുറത്തായത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലോകേഷ് രാഹുലിന്റെ (100*) അപരാജിത സെഞ്ച്വറിയുടെ കരുത്തില്‍ നാലു വിക്കറ്റിന് 197 റണ്‍സെടുത്തിരുന്നു. 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ഒരു ഭാഗത്ത് തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും നായകന്റെ കളി കെട്ടഴിച്ച കിരോണ്‍ പൊള്ളാര്‍ഡിന്റെ (83) ഇടിവെട്ട് ഇന്നിങ്‌സ് 7 വിക്കറ്റിന് മുംബൈയെ ലക്ഷ്യത്തിലെത്തിച്ചു.

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ

ക്വിന്റണ്‍ ഡികോക്ക് (24), ഹര്‍ദിക് പാണ്ഡ്യ (19), അല്‍സാരി ജോസഫ് (15*), സിദ്ധേഷ് ലാഡ് (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അവസാന പന്തില്‍ മുംബൈക്കു ജയിക്കാന്‍ രണ്ടു റണ്‍സാണ് വേണ്ടിയിരുന്നത്. പന്ത് ലോങ്ഓണിലേക്കു പായിച്ച് രണ്ടു റണ്‍സെടുത്ത അല്‍സാരി മുംബൈയുടെ രക്ഷകനായി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോള്‍ അങ്കിത് രാജ്പുത്, ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍, സാം കറെന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ലോകേഷ് രാഹുലിന്റെ സെഞ്ചുറി മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തത്. 63 പന്തിലാണ് രാഹുൽ തന്റെ ആദ്യ ഐ.പി.എൽ സെഞ്ചുറി കുറിച്ചത്. 64 പന്തിൽ ആറു വീതം സിക്സും ബൗണ്ടറിയുമായി 100 റൺസെടുത്ത രാഹുൽ പുറത്താകാതെ നിന്നു.

  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലാണ് (63) പഞ്ചാബിന്റെ മറ്റൊരു പ്രധാന സകോറര്‍. വെറും 36 പന്തിലാണ് ഏഴു കൂറ്റന്‍ സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കം ഗെയ്ല്‍ 63 റണ്‍സ് വാരിക്കൂട്ടിയത്. ആദ്യ വിക്കറ്റില്‍ രാഹുല്‍- ഗെയ്ല്‍ സഖ്യം 116 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ പഞ്ചാബ് വന്‍ സ്‌കോര്‍ ഉറപ്പിച്ചിരുന്നു. അവസാന നാലോവറില്‍ 59 റണ്‍സാണ് പഞ്ചാബ് നേടിയത്. ഹര്‍ദിക് പാണ്ഡ്യയുടെ 19ാം ഓവറില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമുള്‍പ്പെടെ 25 റണ്‍സാണ് രാഹുല്‍ അടിച്ചുകൂട്ടിയത്.

വമ്പനടികൾക്ക് പേരുകേട്ട മില്ലെർക്ക് ഈ സീസണിൽ ഇതുവരെ പഞ്ചാബിനായി മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. കരുൺ നായർ (5), സാം കറൻ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേരത്തെ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പേശീവലിവ് കാരണം രോഹിത് ശർമ മത്സരത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനാലാണ് പൊള്ളാർഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us