പ്രധാനമന്ത്രിക്കും കൊച്ചി വിമാനത്താവളത്തിനും ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ്.

ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യുഎന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പുനരുപയുക്ത ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍ക്കോണിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ലോകത്തെ ആറ് പ്രമുഖര്‍ക്കാണ് യുഎന്നിന്റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്. സമകാലിക കാലഘട്ടത്തിലെ ഏറ്റവും സുപ്രധാനമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നവര്‍ക്കാണ് അവാര്‍ഡെന്ന് യുഎന്‍ അറിയിച്ചു.

സോളാര്‍ ഊര്‍ജം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന വിമാനത്താവളം എന്നാ നിലക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം അവാര്‍ഡിന് അര്‍ഹമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
[masterslider id="10"]

Related posts