ഗൗരിയെ വധിച്ചതും ഗാന്ധിജിയെ വധിച്ചതും ഒരേ വിഭാഗം തന്നെയെന്ന് വിവാദ സന്യാസി സ്വാമി അഗ്നിവേശ് ;ഗൗരിലങ്കേഷിന്റെ മരണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രതിഷേധം ഇരമ്പി.

ബെംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തിയാണ് ഗൗരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന്റെ ഒന്നാം വാർഷികത്തിന് നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗരിയെ കൊല്ലുന്നതിലൂടെ പാത നേരേയാകുമെന്ന് കൊലയാളികൾ വിചാരിച്ചു. എന്നാൽ ലക്ഷക്കണക്കിന് ഗൗരിമാർ ജന്മമെടുക്കുകയാണ് ചെയ്തത്. നരേന്ദ്ര ധാഭോൽക്കറും ഗോവിന്ദ് പൻസാരെയും എം.എം. കലബുറഗിയും ഗൗരി ലങ്കേഷും എല്ലാം യഥാർഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

നക്സലൈറ്റുകളുടെ പ്രവൃത്തികളല്ല രാജ്യത്ത് ഇന്ന് ഏറ്റവും ഭീതിയുളവാക്കുന്നതെന്നും പോലീസിന്റെ ഭാഷ മാറിയതാണെന്നും കന്നഡ സാഹിത്യകാരൻ ഗിരീഷ് കർണാട് പറഞ്ഞു. പോലീസുകാർ ഇങ്ങനെ ആയതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. കാരണം അധികാരത്തിലിരിക്കുന്നവരാണ് ഇവരെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീ റ്റു അർബൻ നക്സൽ എന്ന ടാഗ് ധരിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയത്.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
[masterslider id="10"]

Related posts