കൊച്ചുമിടുക്കിയുടെ കൊച്ചുസഹായം; വലിയ സമ്മാനവുമായി ഹീറോ

കേരളം ചരിത്രത്തിലെങ്ങുമില്ലാത്ത വിധം ദുരിതം വിതച്ച പ്രളയത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് സഹായഹസ്തവുമായെത്തിയ കൊച്ചുമിടുക്കിക്ക് വലിയ സമ്മാനം നല്‍കിയിരിക്കുകയാണ് വമ്പന്‍ കമ്പനിയായ ഹീറോ സൈക്കിള്‍സ്.

തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയയാണ് ആ കൊച്ചുമിടുക്കി. കുറെ നാളായി അനുപ്രിയ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമാണ് ഒരു സൈക്കിള്‍. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ട അനുപ്രിയ നാല് വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന ആ ആഗ്രഹം മാറ്റിവെയ്ക്കുകയായിരുന്നു.

സൈക്കിള്‍ വാങ്ങാനായി മാറ്റിവെച്ച 9000 രൂപയാണ് അനുപ്രിയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. എന്നാലിപ്പോള്‍ അനുപ്രിയയെ വരെ ഞെട്ടിച്ചിരിക്കുകയാണ് വമ്പന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഹീറോ.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

അവളുടെ മനസിന്‍റെ നന്മയറിഞ്ഞ ഹീറോ സൈക്കിള്‍സ് കമ്പനി ശരിക്കും അവളെ ഞെട്ടിച്ചു കളഞ്ഞു. അവളാഗ്രഹിച്ച സൈക്കിള്‍ സൗജന്യമായി നല്‍കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു.

അനുപ്രിയയുടെ മനുഷ്യത്വപൂര്‍ണമായ ഈ നടപടിയെ അഭിനന്ദിക്കുന്നതായും അവള്‍ക്ക് ഒരു പുത്തന്‍ സൈക്കിള്‍ സൗജന്യമായി നല്‍കുമെന്നും ഹീറോ സൈക്കള്‍സ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അറിയിച്ചത്.

കൂടാതെ, എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ അനുപ്രിയയ്ക്ക് പുത്തന്‍ ബൈക്ക് സമ്മാനമായി എത്തിക്കുമെന്ന് ഹിറോ മോട്ടോര്‍സ് കമ്പനിയുടെ ചെയര്‍മാനായ പങ്കജ് അറിയിച്ചു.

അനുപ്രിയയെയും സൈക്കിള്‍ കമ്പനിയെയും അഭിനന്ദിച്ചു കൊണ്ട് ശശി തരൂര്‍ എം.പിയും രംഗത്തു വന്നിരുന്നു. അനുപ്രിയയുടെ സന്മനസ്സിനും, അവളെ മനസിലാക്കിയ സൈക്കിള്‍ കമ്പനിക്കും ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍. ദുരിതം അനുഭവിക്കുന്ന കേരള ജനതയ്ക്ക് കൈത്താങ്ങാകാന്‍ മറ്റുള്ളവര്‍ക്കും ഒരു പ്രചോദനം നല്‍കുകയാണ് അനുപ്രിയ ചെയ്തതെന്നാണ് എല്ലാവരുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts