കാർഷിക വായ്പ ആയുധമാക്കി ബി ജെ പിയുടെ രാഷ്ട്രീയ നീക്കം;വായ്പ പൂർണമായി എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ കർഷക പദയാത്ര ആരംഭിച്ചു.

ബെംഗളൂരു : കാർഷിക വായ്പ പൂർണമായി എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ കർഷക പദയാത്ര ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ രാമനഗരയിലെ കെങ്കൽ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിനു മുന്നിൽനിന്നാണ് മൂവായിരത്തോളം കർഷകരെ അണിനിരത്തിയുള്ള പദയാത്രയ്ക്കു തുടക്കമിട്ടത്. പദയാത്ര നാളെ ബെംഗളൂരുവിൽ സമാപിക്കും.

സംസ്ഥാനത്തെ മുഴുവൻ കാർഷികവായ്പയും എഴുതിത്തള്ളുമെന്ന ജനതാദൾ എസിന്റെ പ്രകടനപത്രിക വാഗ്ദാനം നടപ്പിലാക്കണമെന്നാണ് പ്രധാന ആവശ്യം.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ ഉൾപ്പെടെയുള്ള ബിജെപി നേതൃനിര നാളെ പദയാത്രയുടെ ഭാഗമാകും.സഹകരണ, ദേശസാൽകൃത ബാങ്കുകളിൽ നിന്നായുള്ള 44,700 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളാനാണ് കോൺഗ്രസ്– ജെഡിഎസ് സർക്കാരിന്റെ തീരുമാനം.

ഒരു കുടുംബത്തിനു പരമാവധി രണ്ടുലക്ഷം രൂപയുടെ കടാശ്വാസം ലഭിക്കും വിധത്തിലാണ് വായ്പ എഴുതിത്തള്ളൽ നടപ്പിലാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളുരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts