ബെംഗലൂരു : റാഗിയുടെ ഉദ്പാദനത്തില്‍ ഏറ്റവും മുന്പന്തിയിലുള്ള സംസ്ഥാനമാണ് കര്‍ണ്ണാടക എന്ന് പ്രത്യേകം പറയേണ്ടല്ലോ ….റാഗിയുടെ ഗുണങ്ങള്‍ എത്ര തന്നെ പറഞ്ഞാലും മതിയാവില്ല .. ..കാത്സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം ..ഇരുമ്പിന്റെ അംശം വളരെ കൂടുതല്‍ അടങ്ങിയിര്‍ക്കുന്നത് കൊണ്ട് ഹീമോഗ്ലോബിന്‍ കൌണ്ട് കുറഞ്ഞവര്‍ക്ക് ഇത് അത്യുത്തമമാണ് ..പ്രമേഹം ,രക്ത സമ്മര്‍ദ്ധം , ഉദര സംബന്ധമായ അസുഖങ്ങള്‍ക്കടക്കം റാഗി കൊണ്ടുള്ള വിഭവങ്ങള്‍ വളരെ പ്രയോജനം ചെയ്യും …നാരുകള്‍ വളരെയധികം അടങ്ങിയ ഈ ഭക്ഷണത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കന്നട വിഭവം ആണ് ”റാഗി മുദ്ധെ ” എന്ന നാടന്‍ വിളിപ്പേരില്‍ അറിയപ്പെടുന്ന റാഗി ബോള്‍ ..
വിശപ്പിനെ കുറയ്ക്കുന്ന ”ട്രെറ്റോ ഫാന്‍ ” എന്ന അമിനോ ആസിഡ് റാഗിയില്‍ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ടാവണം ദിവസം ഒരു നേരം എങ്കിലും ഈ ഭക്ഷണം കന്നഡക്കാര്‍ക്ക് പ്രിയപ്പെട്ടതാണ് ..! അതുപോലെ കൊളസ്ട്രോള്‍ ലവലേശം പോലും ഇല്ലാത്തതും ഇതിനു പ്രിയമേറുന്നു ….കര്‍ണ്ണാടകത്തില്‍ നടന്‍ ഭക്ഷണ ശാലകളിലാണ് റാഗി ബോള്‍ കൂടുതലും ലഭ്യമാവുന്നത് ..എന്നാല്‍ ഇന്ദിര കാന്റീനുകള്‍ കേന്ദ്രീകരിച്ചു അടുത്ത മാസം മുതല്‍ റാഗി മുദ്ധെ എല്ലാ ദിവസവും ലഭ്യമാവുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു ….ഇതിനായി മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ റാഗി ബോള്‍ നിര്‍മ്മിക്കുന്ന പ്രത്യേക മെഷീന്‍ എല്ലാ ഇന്ദിര കാന്റീനുകളിലും സ്ഥാപിക്കാനാണ് നീക്കം ..മണിക്കൂറില്‍ 250 റാഗി മുദ്ധെ പാകം ചെയ്തു എടുക്കാന്‍ കഴിയുമെന്ന് അധികാരികള്‍ അറിയിച്ചു ….മെഷീനുകളുടെ വിതരണം 198 ഓളം ഇന്ദിരാ കാന്റീനുകളിലും ഈ മാസം ഒടുവില്‍ പൂര്‍ത്തിയാവും …