ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യ വര്‍ഗീയത കളിക്കുന്നു: ഹര്‍ഭജന്‍ സിംഗ്.

ഛണ്ഡീഗഡ്: ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ വര്‍ഗീയതയാണ് കളിക്കുന്നതെന്ന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്.

‘നിങ്ങളുടെ ചിന്ത മാറ്റൂ, രാജ്യം തന്നെ മാറും’ എന്ന ഹാഷ് ടാഗോടെയാണ് ഹര്‍ഭജന്‍ തന്‍റെ പ്രതിഷേധം ട്വീറ്റ് ചെയ്തിരിക്കുന്നത്.

അന്‍പതുലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ഹിന്ദു-മുസ്ലിം കളിയാണ് നടക്കുന്നതെന്ന് ഹര്‍ഭജന്‍ പരിഹസിച്ചു.

  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

1991ല്‍ നിലവില്‍ വന്ന ക്രൊയേഷ്യ, ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം 98ല്‍ ലോകകപ്പ് കളത്തിലിറങ്ങി. ആ വര്‍ഷം തന്നെ സെമിഫൈനലില്‍ വരെയെത്തുകയും ചെയ്തിരുന്നു.

ലോകമെങ്ങും ഫുട്ബോള്‍ ആവേശത്തിലായിരുന്നപ്പോള്‍ ഇവിടെ ഹിന്ദു-മുസ്ലിം സംഘര്‍ഷ വാര്‍ത്തകള്‍ തന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ഹര്‍ഭജന്‍ പരിഹാസവുമായി രംഗത്തെത്തിയത്.

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ റഷ്യന്‍ ലോകകപ്പിന്‍റെ ഫൈനലില്‍ എത്തുന്നത്. ഫ്രാന്‍സിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും അവര്‍ രണ്ടാംസ്ഥാനത്താവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..
[masterslider id="10"]

Related posts