സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താമസിക്കില്ലെന്ന് യെദ്യൂരപ്പ

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ താമസിക്കാന്‍ തയ്യാറാകാതെ പ്രതിപക്ഷ നേതാവും ബിജെപി അദ്ധ്യക്ഷനുമായ ബി. എസ് യെദ്യൂരപ്പ. താന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ താമസിച്ച ബംഗ്ലാവ് അനുവദിക്കണമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം.

അതേസമയം റെയ്സ് കോഴ്സ് റോഡിലുള്ള നാലാം നമ്പര്‍ ബംഗ്ലാവ് അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍ 30ന് ഉത്തരവിറക്കിയിരുന്നു. ഇത് വേണ്ട എന്നുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യെദ്യൂരപ്പയും.

താന്‍ ആവശ്യപ്പെട്ട ബംഗ്ലാവ് സര്‍ക്കാര്‍ അനുവദിക്കാത്തതില്‍ യെദ്യൂരപ്പ നിരാശനാണ്. ‘എന്‍റെ അപേക്ഷ പരിഗണിക്കാത്തതിനാല്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവില്‍ ഞാന്‍ താമസിക്കില്ല. ബെംഗളൂരുവില്‍ എത്തിയാല്‍ എന്‍റെ ഡോളാസിലുള്ള വസതിയില്‍ ഞാന്‍ താമസിക്കും’. യെദ്യൂരപ്പ പറഞ്ഞു.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

നേരത്തെ രണ്ടാം നമ്പര്‍ ബംഗ്ലാവില്‍ താമസിച്ചിരുന്നപ്പോള്‍ വാസ്തു ശാസ്ത്ര പ്രകാരം യെദ്യൂരപ്പ കെട്ടിടത്തിന് നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. രണ്ടുതവണ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍ വീടിന്‍റെ വാസ്തു തന്നെ സഹായിച്ചിട്ടുണ്ടെന്നും യെദ്യൂരപ്പ സൂചിപ്പിച്ചു.

എന്നാല്‍ മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി ദേവഗൗഡയുടെ നിര്‍ദ്ദേശപ്രകാരമാണ് യെദ്യൂരപ്പയ്ക്ക് രണ്ടാം നമ്പര്‍ വസതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്‌. വാസ്തുവിലും ജ്യോതിശാസ്ത്രത്തിലും ഏറെ വിശ്വാസമുള്ള ദേവഗൗഡയ്ക്ക് യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രി ആയാലോ എന്ന ഭയംകൊണ്ട് മുഖ്യമന്ത്രിയായ മകനോട്‌ പറഞ്ഞാണ് വസതി മാറ്റിയതെന്ന് യെദ്യൂരപ്പ പക്ഷം വാദിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
[masterslider id="10"]

Related posts