റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന് ആവേശോജ്വല തുടക്കം. സൗദി അറേബ്യയെ റഷ്യന്‍ ചെമ്പട ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തോൽപിച്ചു

മോസ്‌കോ: ലുഷിന്‍സ്‌കി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ റഷ്യന്‍ താണ്ഡവമാണ് കണ്ടത്. സൗദി അറേബ്യയെ റഷ്യന്‍ ചെമ്പട ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു പരാജയപ്പെടുത്തുകയായിരുന്നു.

റഷ്യയ്ക്കുവേണ്ടി ചെറിഷേവ് രണ്ടും ഗസിൻസ്കി, സ്യൂബ, ഗൊളോവിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്. റഷ്യ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒന്നാംപകുതിയില്‍ രണ്ടു ഗോളുകളുടെ ലീഡുമായി കളംവിട്ട റഷ്യ രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി അടിച്ചുകൂട്ടി എതിരാളികളെ നിലംപരിശാക്കി.

  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി

റഷ്യയും സൗദിയും തമ്മിലുള്ള പോര് ലോകകപ്പിന്റെ വീറും വാശിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്നതായിരുന്നു. ബോള്‍ പൊസെഷനിലും പാസുകളിലുമെല്ലാം സൗദി മുന്നിട്ടുനിന്നെങ്കിലും കളി ജയിക്കാന്‍ അതു പോരെന്ന് റഷ്യ കാണിച്ചുതന്നു.

  കനത്ത കാറ്റും മഴയും; മെട്രോ സർവീസ് നിർത്തിവച്ചു, ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാർ ദുരിതത്തിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts