ബെംഗളൂരു-കണ്ണൂർ പാതയിൽ ഒരു മാസത്തേക്ക് വാഹന നിരോധനം.

ബെംഗളൂരു: ഉരുൾപൊട്ടലിൽ റോഡ് തകർന്ന് പോയതിനാൽ മാക്കൂട്ടം -പെരുമ്പാടി ചുരം പാത താൽക്കാലികമായി അടച്ചു.

മൈസൂരു-തലശ്ശേരി സംസ്ഥാനാന്തര പാതയിൽ കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെയാണ് ഗതാഗതം നിരോധിച്ചത്.

ഇതിന് പകരമായി കുടക് ജില്ലാ ഭരണകൂടം നിർദ്ദേശിച്ച ബദൽ പാതയിലും ഇന്നലെ വൈകുന്നേരം പാലം തകർന്നു വീണതോടെ ഗതാഗതം സ്തംഭിച്ചു.

കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ മാക്കൂട്ടം ചുരം റോഡ് ഒലിച്ച് പോയിരുന്നു. പുഴ റോഡിലേക്ക് കയറി ഒലിച്ചതോടെ റോഡിന്റെ ടാറിംഗ് കാണാം എന്നാൽ അടിഭാഗം പൊള്ളയായ രീതിയിൽ ആയി മാറി.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

16 കിലോമീറ്റർ വരുന്ന ചുരത്തിൽ 100 കണക്കിന് മരങ്ങളും കടപുഴകിയിട്ടുണ്ട്.അപകട ഭീഷണി വർദ്ധിച്ച സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്ത് കുടക് ജില്ലാ കളക്ടർ ശ്രീവിദ്യ ഇന്നലെ രാവിലെ ഗതാഗതം നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ തിത്തിമത്തി, ഗോണി കുപ്പ, ഹുതികേരി, കുട്ട, മാനന്തവാടി വഴി തിരിച്ച് വിടാനായിരുന്നു കലക്ടറുടെ നിർദ്ദേശം, എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ തിത്തിമത്തിയിൽ നിർമ്മിച്ച പുതിയ പാലം തകർന്ന് വീഴുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തൃശൂര്‍ പൂരത്തിന് ഇന്ന് കൊടികയറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us