ബെംഗളൂരു: നഗരത്തിന്റെ മെട്രോ യാത്ര 12–ാം വർഷത്തിലേക്ക്. പ്രതിദിനം 20,0000 യാത്രക്കാരുമായി എംജി റോഡിനും ബയ്യപ്പനഹള്ളിക്കും ഇടയിൽ 2011 ഒക്ടോബർ 20 നാണു നമ്മുടെ മെട്രോ പ്രവർത്തനം ആരംഭിച്ചത്. 12 വർഷങ്ങൾക്ക് ഇപ്പുറം 5 ലക്ഷം പ്രതിദിന യാത്രക്കാരുമായി വളർച്ചയുടെ പാതയിലാണ് മെട്രോയുടെ സഞ്ചാരം.
വാണിജ്യ കേന്ദ്രങ്ങളിലെ പരസ്യങ്ങളും അടക്കം ബദൽ സാമ്പത്തിക വരുമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നും ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. ഡിസംബർ ഒന്നുമുതൽ ബയ്യപ്പനഹള്ളി, ബനശങ്കരി, നാഗസാന്ദ്ര, മജസ്റ്റിക് സ്റ്റേഷനുകളിൽ പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും . സ്റ്റേഷനുകളിലെ ക്യു ഒഴിവാക്കാൻ ക്യുആർ കോഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനം ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.