ഇത് മോഡി അമിത്ഷാ വിജയം,യെദിയൂരപ്പയുടേയും..

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസ്ഥയായിരുന്നില്ല ബിജെപിക്ക്. 2013 ല്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു. ബിജെപി മൂന്നായി പിളര്‍ന്നു, അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍ വന്നു, മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പയ്ക്ക് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ജയിലില്‍ പോകേണ്ടിയുംവന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദ് – കര്‍ണാടക മേഖലയിലുള്ള 40 സീറ്റുകളില്‍ 23 എണ്ണവും വിജയിച്ചത് കോണ്‍ഗ്രസായിരുന്നു. പോള്‍ ചെയ്ത വോട്ടിന്റെ 35% കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 17% വോട്ട്.  യെഡിയൂരപ്പയും കെജെപിയുമെല്ലാം ഇവിടെ ബിജെപിയുടെ പരാജയത്തിന് കാരണമായി. മുംബൈ കര്‍ണാടക മേഖലയിലും ഇതായിരുന്നു സ്ഥിതി. 30 സീറ്റാണ് കോണ്‍ഗ്രസിന് ഈ മേഖലയില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് 38%, ബിജെപിക്ക് 27%. എന്നാല്‍ ഇത്തവണ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു നേതൃത്വം ഒന്നായതോടെ ഈ മേഖലകളിലെല്ലാം മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.

  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

ആര്‍എസിഎസിന്റെ പ്രചാരണവും ബിജെപിക്കു നേട്ടമായി. ആര്‍എസ്എസ് നേതാവ് ബി.എല്‍. സന്തോഷിനായിരുന്നു പ്രചാരണ ചുമതല. ലിംഗായത്ത് സമുദായത്തിന് പ്രത്യേക മതപദവി നല്‍കിയതോടെ സിദ്ധരാമയ്യ ഹിന്ദുമതത്തെ വിഭജിക്കുകയാണെന്ന പ്രചാരണമാണ് ആര്‍എസ്എസ് നടത്തിയത്. വീടുകള്‍ കയറിയിറങ്ങിയായിരുന്നു പ്രചാരണം. ഇതൊടൊപ്പം കര്‍ഷകരുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള കര്‍ഷകമിത്രം പരിപാടിയും നടപ്പിലാക്കി. കര്‍ഷക ആത്മഹത്യ തടയുന്നതിനുള്ള പ്രതിജ്ഞയായിരുന്നു പ്രധാന പ്രചാരണ പരിപാടി. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തനം ഗുണകരമായെന്നാണ് വിവിധ മേഖലകളിലെ വര്‍ധിച്ച വോട്ടുവിഹിതം വ്യക്തമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts