മിനിമം ബാലന്‍സ് പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി എസ്ബിഐ.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലന്‍സ് തുകകുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. ഇതിന്‍റെ ഫലമായി ഒരു ഉപഭോക്താക്കള്‍ക്കും 15 രൂപയില്‍ കൂടുതല്‍ പിഴ നല്‍കണ്ട.

മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് ഇപ്പോള്‍ 15 രൂപയായി കുറച്ചു. ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് കുറവുവരുത്തിയത്. ഈ ചാര്‍ജില്‍ ജിഎസ്ടി വേറെ നല്‍കേണ്ടിവരും.

  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ബാങ്കിന്‍റെ റീടെയിലിന്റെയും ഡിജിറ്റല്‍ ബാങ്കിംഗിന്‍റെയും എംഡിയായ പികെ ഗുപ്ത പറഞ്ഞത് ഉപഭോക്താക്കളുടെ പ്രതികരണവും, ചിന്തയും കണക്കിലെടുത്താണ് ഈ തീരുമാനത്തില്‍ എത്തിചേര്‍ന്നതെന്നാണ്. എന്നാല്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്‍റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും ബാങ്കിന്‍റെ ഈ തീരുമാനം 25 കോടി ഉപഭോക്താക്കള്‍ക്കാണ് ഗുണകരമാകുന്നത്.  ഇപ്പോള്‍ എസ്ബിഐയ്ക്ക് 41 കോടി സേവിംഗ്സ് അക്കൗണ്ടുകളാണ് ഉള്ളത്. ഇതില്‍ 16 കോടി അക്കൗണ്ടുകള്‍ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയുടെ ഭാഗമായി തുറന്നതാണ്. തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts