തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം.
വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നാണ് ഷുഹൈബ് വധക്കേസിലെ സര്‍ക്കാര്‍ നിലപാട്. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ട്.
കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് നിയമപരമല്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചുണ്ടിക്കാട്ടിയതായാണ് സൂചന. അന്വേഷണ ഏജന്‍സിയാണ് കേസിലെ തെളിവുകളും വസ്തുതകളും പരിശോധിച്ച് ഏതൊക്കെ കുറ്റങ്ങള്‍ ചുമത്തേണ്ടതെന്ന് തീരുമാനിക്കേണ്ടത് . സിബിഐ തിരുവനന്തപുരം യൂണിറ്റിനോട് അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. കേസ് ഏത് യൂണിറ്റിനെ ഏല്‍പ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് സിബിഐ ഡയറക്ടറാണ്. കൂടാതെ യുഎപിഎ നിലനില്‍ക്കുമെന്ന കോടതിയുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണത്തിന് നിയമപരമായി തടസമുണ്ടെന്നും അപ്പീലില്‍ ബോധിപ്പിക്കും.
പ്രത്യേക അന്വേഷണസംഘം പഴുതുകളടച്ചുള്ള അന്വേഷണമാണ് നടത്തുന്നത്. ഇതിനോടകം കേസിലെ ഭൂരിഭാഗം പ്രതികളെ അറസ്റ്റ് ചെയ്തതായും പ്രാദേശികമായ രാഷ്ട്രീയസംഘര്‍ഷങ്ങളാണ് ഷുഹൈബിന്റെ മരണത്തിന്‍ കാലാശിച്ചത്. ഷുഹൈബ് പത്തിലേറെ ക്രമിനില്‍ കേസുകളില്‍ പ്രതിയാണെന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.