ഇന്ത്യ ലക്‌ഷ്യം വക്കുന്നത് പാകിസ്ഥാനെ അല്ല,ചൈനയെ;ചൈനയെ മുഴുവന്‍ തകര്‍ക്കാനുള്ള ആണവായുധം ഇന്ത്യയുടെ കയ്യില്‍ ഉണ്ട്-യു എസ് വിദഗ്ദന്‍.

കൊച്ചി: പാകിസ്താനുമേലുള്ള ഇന്ത്യയുടെ ശ്രദ്ധ കുറയുകയാണെന്നും ചൈനയെ ലക്ഷ്യം വെച്ചാണ് ഇന്ത്യ ആണവായുധ ശേഖരം ആധുനികവത്കരിക്കുന്നതെന്നും അമേരിക്കന്‍ ആണവായുധശേഖരം ആധുനികവത്കരിക്കുന്നതെന്നും അമേരിക്കന്‍ ആണവായുധ വിദഗ്ധര്‍.

ആഫ്റ്റര്‍ മിഡ്‌നൈറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ജൂലൈ ആഗസ്ത് ഡിജിറ്റല്‍ എഡിഷനിലാണ് ഇന്ത്യയുടെ ആണവായുധ ശേഷിയെക്കുറിച്ചുള്ള സുദീര്‍ഘ ലേഖനം വന്നിരിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ നിന്ന് തൊടുത്തുവിട്ടാല്‍ ചൈനയെ മൊത്തം ലക്ഷ്യം വെക്കാന്‍ ശേഷിയുള്ള തരത്തിലുള്ള ഒരു മിസ്സൈല്‍ ഇന്ത്യ വികസിപ്പിക്കുന്നുണ്ടെന്നും പ്രസിദ്ധീകരണം പറയുന്നു.

അണ്വായുധ പോര്‍മുനകള്‍ക്കായി 150-200 പ്ലൂട്ടോണിയം ഇന്ത്യ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യം വെച്ചിരുന്നെങ്കിലും 120-130 മാത്രമേ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും ‘ഇന്ത്യന്‍ ന്യൂക്ലിയാര്‍ ഫോഴ്‌സസ്‌ 2017’ എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ പറയുന്നു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

‘ഇന്ത്യയുടെ ആണവായുധ യുദ്ധ തന്ത്രങ്ങള്‍ കാലാകാലങ്ങളായി പാകിസ്താനെ പ്രതിരോധിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന രീതിയാണുള്ളത്’, ലേഖനത്തില്‍ പറയുന്നു.

വിവിധ തരത്തിലുള്ള പുതിയ ആണവായുധ വ്യൂഹങ്ങള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് ഇന്ത്യ അണ്വായുധശേഖരം ആധുനികവത്കരിക്കുകയാണ്. കരയില്‍ നിന്ന് തൊടുത്തു വിടാവുന്ന നാല് ബാലിസ്റ്റിക് മിസ്സൈലുകളും, കടലില്‍ നിന്ന് തൊടുത്തു വിടാവുന്ന ഒന്നും രണ്ട് എയര്‍ക്രാഫ്റ്റുകളും അടക്കം ഏഴ് അണ്വായുധ സന്നാഹങ്ങള്‍ ന്യൂഡല്‍ഹിയില്‍ സജ്ജമാണെന്നും’ ലേഖനത്തില്‍ പറയുന്നു.

‘നാല് പുതിയ സന്നാഹങ്ങള്‍ വികസന ഘട്ടത്തിലാണ്. കരയില്‍ നിന്നും കടലില്‍ നിന്നു തൊടുത്തു വിടാവുന്ന ദീര്‍ഘദൂര ബാലിസ്റ്റിക് മിസ്സൈലുകള്‍ അടുത്ത നൂറ്റാണ്ടോടുകൂടി വിന്യസിക്കും. 120-130 ആണവ പോര്‍മുനകള്‍ ഇതിനായി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്’.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

2000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഇന്ത്യയുടെ അഗ്നി 2  വിന് പശ്ചിമ ദക്ഷിണ ചൈനയെയും മധ്യചൈനയെയും ലക്ഷ്യം വെക്കാനാവും എന്നും ലേഖനത്തില്‍ പറയുന്നു.

ഷാങ്ഹായിയെയും ബെയ്ജിങ്ങിനെയും ലക്ഷ്യം വെക്കാന്‍ കഴിയുന്ന അഗ്നി 4 ഉം ഇന്ത്യയുടെ ശക്തിയായി ഉണ്ട്.  5000 കിലോമീറ്റര്‍ സഞ്ചാര ശേഷിയുളള ഭൂഖണ്ഡാനന്തര മിസ്സൈലായ അഗ്നി 5 ഇന്ത്യ വികസിപ്പിച്ചു വരികയാണെന്നും ലേഖനത്തില്‍ പറയുന്നു.

https://bengaluruvartha.in/archives/6067

https://bengaluruvartha.in/archives/6078

https://bengaluruvartha.in/archives/6213

https://bengaluruvartha.in/archives/6070

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts