സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകാവലോകനം നടത്തി.

സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ,  ”സർഗസമീക്ഷയുടെ പുതുവഴികൾ” എന്ന പരിപാടി അരങ്ങേറി.
പ്രസിഡന്റ് ശാന്താ മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ,സെക്രട്ടറി കൃഷ്ണകുമാർ, ഉൾപ്പെടുത്തിയ കൃതികളുടെ രചയിതാക്കളെ പരിചയപ്പെടുത്തി. എഴുത്തുകാരായ സർവ്വശ്രീ സുധാകരൻ രാമന്തളി,ഇന്ദിര ബാലൻ, കെ ആർ കിഷോർ, ബ്രിജി,അനിത പ്രേംകുമാർ എന്നിവരുടെ കൃതികളെക്കുറിച്ചുള്ള അവലോകനവും വിശദമായ ചർച്ചയും നടന്നു.
മുഖ്യപ്രഭാഷകനായ ശ്രീ.സുധാകരൻ രാമന്തളി,ഇന്ദിര ബാലൻറെ പുസ്തകത്തെ കുറിച്ച്, സാഹിത്യത്തിൽ നമുക്ക് മുൻപേ സഞ്ചരിച്ചവരെ പഠിക്കുകയും മനസ്സിലാക്കുകയും ഏറ്റവും ഉചിതവും അത് രചനയുടെ മികവ് കൂട്ടുകയും ചെയ്യും എന്ന് അഭിപ്രായപ്പെട്ടു.പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീവിഭാഗത്തിന് നീതി ലഭിക്കേണ്ട  ആവശ്യകതയെക്കുറിച്ചും പരാമശിക്കുകയുണ്ടായി.
കെ ആർ കിഷോറിന്റെ നിരൂപണഗ്രന്ഥത്തെക്കുറിച്ചു ശ്രീ മുഹമ്മദ് കുനിങ്ങാട്, അർത്ഥപൂർണ്ണമായ വിശകലനം നടത്തി. ശ്രീ. സുധാകരൻ രാമന്തളി കന്നഡയിൽ നിന്നും  വിവർത്തനം  നോവലുകൾ ”ശിഖരസൂര്യൻ,അതിക്രമണം” എന്നിവയുടെ ആഴത്തിലുള്ള അപഗ്രഥനം വിഷ്ണുമംഗലം കുമാർ നിർവഹിച്ചു.
ബ്രിജിയുടെ കഥാസമാഹാരത്തേക്കുറിച്ചു പരാമർശിക്കവേ ,ജീവിതഗന്ധികളായ കഥകളിലൂടെ അവ മൗലിക രചനകളാകുന്നു എന്ന് ഇന്ദിരാബാലൻ അഭിപ്രായപ്പെട്ടു.അനിതാപ്രേംകുമാറിന്റെ കവിതകളുടെ മാധുര്യം കെ ആർ കിഷോർ എടുത്തു കാട്ടി. സുധാകരൻ രാമന്തളി,ഇന്ദിരാ ബാലൻ , പ്രമോദ്, വിജയൻ, ജയലക്ഷ്മി, സത്യനാഥ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.ജോയിന്റ് സെക്രട്ടറി ഷാജി അക്കിത്തടം നന്ദി പ്രകാശനം നടത്തി.സഹൃദയസദസ്സു് ആശംസകൾ നേർന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us