നോട്ട് അസാധു ആക്കിയതിന് സുപ്രീം കോടതിയുടെ പിന്തുണ.

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ കേന്ദ്രസർക്കാരിനെതിരെ സുപ്രീംകോടതി . ജനങ്ങളെ ഇങ്ങനെ പിഴിയുന്നതെന്തിനെന്ന് കോടതി ചോദിച്ചു . 2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്ന് വ്യക്തമാക്കണം .  ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തിൽ തർക്കമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാൻ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിർദേശിച്ചു.

ഓരോ വ്യക്‌തിക്കും ബാങ്കുകളിൽനിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയിൽനിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്. തീരുമാനം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

അതേസമയം, നോട്ട് അസാധുവാക്കലിനെ സുപ്രീം കോടതി പിന്തുണച്ചു . കേന്ദ്രസ‍ർക്കാർ നടപടി കളളപ്പണം ബാങ്കിലെത്തിക്കാൻ സഹായിക്കുമെന്ന് നിരീക്ഷിച്ച കോടതി നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹർജികൾ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. പെട്ടെന്നുള്ള സർക്കാർ പ്രഖ്യാപനം പൊതുജനങ്ങൾക്ക് ഉപദ്രവമായി തീർന്നുവെന്നാണു ഹർജികൾ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
[masterslider id="10"]

Related posts