വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ 43 കോടിയുടെ അനധികൃത സ്വത്ത്;മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണോ എന്ന് സംശയം.

ബംഗളുരു: ബംഗളുരുവിലെ വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്‍പ്പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തു. മെഡിക്കല്‍ സീറ്റിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങിയ തലവരി പണം ആണിതെന്നാണ് വിവരം.

ബംഗളുരു വൈറ്റ്ഫീല്‍ഡിലുള്ള വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ ട്രസ്റ്റികളിലൊരാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത നാല്‍പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തത്. അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കെട്ടുകളാക്കി വീടിനുകത്ത് പ്രത്യേക അലമാരകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

  ലാൽബാഗിന് പുതുജീവൻ: ജിമ്മും മ്യൂസിക്കൽ ഫൗണ്ടനുമായി അത്യാധുനിക പാർക്ക് ഒരുങ്ങുന്നു

മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണ് ഇതെന്നാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകത്തില്‍ ഇതാദ്യമായാണ് ഇത്രയധികം തുക ആദായനികുതി വകുപ്പ് പരിശോധനയില്‍ പിടിച്ചെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം പുതുച്ചേരിയിലെ ഒരു സ്വകാര്യമെഡിക്കല്‍ കോളേജില്‍ നടത്തിയ റെയ്ഡില്‍ ആദായ നികുതി വകുപ്പ് കണക്കില്‍പെടാത്ത എണ്‍പത്തിമൂന്ന് കോടി രൂപ പിടിച്ചെടുത്തിരുന്നു. പണത്തിന് പുറമെ കള്ളപ്പണം ഉപയോഗിച്ച് വാങ്ങിയ ഭൂമിയുടെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts